---
title: "ചികിത്സിക്കേണ്ട കൈകളിൽ എം.ഡി.എം.എ! തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സി.എം.ഒ ലഹരികേസിൽ അറസ്റ്റിൽ"
english_title: "Thalassery IG Hospital CMO Arrested MDMA Case Dr Akhil Saji Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375012/thalassery-ig-hospital-cmo-dr-akhil-saji-mdma-arrest"
published_at: "2026-07-27T22:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67936b98e8d_thalassery-ig-hospital-cmo-dr-akhil-saji-mdma-arrest.jpg"
keywords: ["Thalassery MDMA Case", "IG Hospital", "CMO", "Dr Akhil Saji", "Kannur", "Kerala"]
---

# ചികിത്സിക്കേണ്ട കൈകളിൽ എം.ഡി.എം.എ! തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സി.എം.ഒ ലഹരികേസിൽ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ എം.ഡി.എം.എ കേസിൽ പിടിയിലായി. കൊല്ലം സ്വദേശി ഡോ. അഖിൽ സജിയാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. എം.ഡി.എം.എ ഉപയോഗിച്ചതിനാണ് അറസ്റ്റ്. തലശ്ശേരിയിൽ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ലഹരി ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ കണ്ടെടുത്തത്.

## Article Content

**കണ്ണൂർ: **തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ എം.ഡി.എം.എ കേസിൽ പിടിയിലായി. കൊല്ലം സ്വദേശി ഡോ. അഖിൽ സജിയാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. എം.ഡി.എം.എ ഉപയോഗിച്ചതിനാണ് അറസ്റ്റ്. തലശ്ശേരിയിൽ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ലഹരി ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ കണ്ടെടുത്തത്.

തുടർന്നാണ് ഡോ. അഖിൽ സജിയെ കസ്റ്റഡിയിലെടുത്തത്.ആശുപത്രിയിലെ ചില ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സർക്കാർ ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥൻ ലഹരി ഉപയോഗിച്ച സംഭവം നാട്ടിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതരും വിശദീകരണം തേടിയിട്ടുണ്ട്. എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ലഹരി ഇയാൾക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375012/thalassery-ig-hospital-cmo-dr-akhil-saji-mdma-arrest)