---
title: "ആർക്കുവേണ്ടിയാണ് ഈ പോലീസ്? മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ വയോധികയെ സെക്രട്ടറിയേറ്റിൽ വെച്ച് പൊലീസുകാർ മർദ്ദിച്ചതായി പരാതി"
english_title: "Thiruvananthapuram Secretariat Police Assault 75 Year Old Woman Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375011/thiruvananthapuram-secretariat-police-assault-75-year-old-woman"
published_at: "2026-07-27T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a679137e3a10_thiruvananthapuram-secretariat-police-assault-75-year-old-woman.jpg"
keywords: ["Thiruvananthapuram", "Secretariat", "Police Assault", "Varkala", "Kerala Police"]
---

# ആർക്കുവേണ്ടിയാണ് ഈ പോലീസ്? മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ വയോധികയെ സെക്രട്ടറിയേറ്റിൽ വെച്ച് പൊലീസുകാർ മർദ്ദിച്ചതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ വയോധികയെ സെക്രട്ടറിയേറ്റിൽ വെച്ച് പൊലീസുകാർ മർദ്ദിച്ചതായി പരാതി. വർക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനി ശാരദ ആണ് മർദ്ദനമേറ്റത്. ഒരാഴ്ച മുൻപാണ് സംഭവം.അയൽവാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പരാതി നൽകാനായാണ് ശാരദ സെക്രട്ടറിയേറ്റിൽ എത്തിയത്.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ വയോധികയെ സെക്രട്ടറിയേറ്റിൽ വെച്ച് പൊലീസുകാർ മർദ്ദിച്ചതായി പരാതി. വർക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനി ശാരദ ആണ് മർദ്ദനമേറ്റത്. ഒരാഴ്ച മുൻപാണ് സംഭവം.അയൽവാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പരാതി നൽകാനായാണ് ശാരദ സെക്രട്ടറിയേറ്റിൽ എത്തിയത്.

ആദ്യ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും പരാതിയുമായി എത്തിയപ്പോഴാണ് മർദ്ദനമുണ്ടായതെന്ന് ശാരദ പറയുന്നു. മൂന്ന് വനിതാ പൊലീസുകാരും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ മർദ്ദിച്ചുവെന്നാണ് വയോധികയുടെ പരാതി.

മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിന് പിന്നാലെ പൊലീസുകാർ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തെന്നും ശാരദ ആരോപിക്കുന്നു. വയോധികയെ മർദ്ദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പരാതിയിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375011/thiruvananthapuram-secretariat-police-assault-75-year-old-woman)