---
title: "സിയാദിനെ പൊലീസ് മർദ്ദിച്ചത് ഞാൻ കണ്ടതാ .... കുണ്ടറ പൊലീസ് കസ്റ്റഡി മർദ്ദന ആരോപണം;  വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെൺകുട്ടി"
english_title: "Kollam Kundara Custodial Death Girl Statement CPO Sreejith Assault Siyad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375010/kollam-kundara-custodial-death-girl-statement-cpo-sreejith"
published_at: "2026-07-27T22:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671bf36dc53_kollam-pooyappally-youth-found-dead-in-well.jpg"
keywords: ["Kollam", "Kundara Custodial Death", "Kerala Police", "Siyad", "CPO Sreejith"]
---

# സിയാദിനെ പൊലീസ് മർദ്ദിച്ചത് ഞാൻ കണ്ടതാ .... കുണ്ടറ പൊലീസ് കസ്റ്റഡി മർദ്ദന ആരോപണം;  വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെൺകുട്ടി

> **Lead Summary:** **കൊല്ലം: **കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് മർദ്ദനത്തെ തുടർന്ന് മരിച്ചെന്ന ആരോപണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെൺകുട്ടി. സഹോദരനെ കാണാനില്ലെന്ന് കാണിച്ച് ഈ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

## Article Content

**കൊല്ലം: **കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് മർദ്ദനത്തെ തുടർന്ന് മരിച്ചെന്ന ആരോപണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെൺകുട്ടി. സഹോദരനെ കാണാനില്ലെന്ന് കാണിച്ച് ഈ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

എന്നാൽ സിയാദിനെ പൊലീസ് മർദ്ദിച്ചെന്നും അതിന് ദൃക്സാക്ഷിയാണ് താനെന്നും പെൺകുട്ടി വെളിപ്പെടുത്തി. സിപിഒ ശ്രീജിത്താണ് സിയാദിനെ മർദ്ദിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.ജീപ്പിൽ കയറ്റിയതിന് പിന്നാലെയാണ് മർദ്ദനം തുടങ്ങിയത്. മർദ്ദിക്കുന്ന സമയത്ത് ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

മർദ്ദിക്കുമ്പോൾ സിയാദ് ഉച്ചത്തിൽ നിലവിളിച്ചെന്നും അവർ വിശദീകരിച്ചു.കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചിരുന്നു.

പെൺകുട്ടിയുടെ മൊഴി പുറത്തുവന്നതോടെ കേസ് കൂടുതൽ ഗുരുതരമാകുകയാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375010/kollam-kundara-custodial-death-girl-statement-cpo-sreejith)