---
title: "പ്രാർത്ഥനയുടെ പേരിൽ തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് 5 പവനും 1.75 ലക്ഷവും കൈക്കലാക്കിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ"
english_title: "Alappuzha Fraud Arrest Kannur Man Dupes Woman Gold Money Prayer Scam Mannar Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374999/alappuzha-prayer-fraud-arrest-kannur-man-dupes-woman-gold-money"
published_at: "2026-07-27T20:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6778b3f22de_alappuzha-prayer-fraud-arrest-kannur-man-dupes-woman-gold-money.jpg"
keywords: ["Alappuzha", "Mannar Fraud", "Prayer Scam", "Kannur", "Police Arrest"]
---

# പ്രാർത്ഥനയുടെ പേരിൽ തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് 5 പവനും 1.75 ലക്ഷവും കൈക്കലാക്കിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **ആലപ്പുഴ: **പ്രാർത്ഥനയുടെ പേരിൽ വീട്ടമ്മയെ പറ്റിച്ച് ലക്ഷങ്ങളും സ്വർണവും തട്ടിയ കണ്ണൂർ സ്വദേശി മാന്നാർ പൊലീസിന്റെ പിടിയിലായി. കണ്ണൂർ മാവിലായി പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയിൽ അഷ്‌റഫ് ആണ് അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ പരിഹരിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

## Article Content

**ആലപ്പുഴ: **പ്രാർത്ഥനയുടെ പേരിൽ വീട്ടമ്മയെ പറ്റിച്ച് ലക്ഷങ്ങളും സ്വർണവും തട്ടിയ കണ്ണൂർ സ്വദേശി മാന്നാർ പൊലീസിന്റെ പിടിയിലായി. കണ്ണൂർ മാവിലായി പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയിൽ അഷ്‌റഫ് ആണ് അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ പരിഹരിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

> മാന്നാർ സ്വദേശിയായ വീട്ടമ്മയിൽ നിന്ന് താലിമാല ഉൾപ്പെടെ 5 പവൻ സ്വർണവും പല തവണയായി 1.75 ലക്ഷം രൂപയുമാണ് അഷ്റഫ് കൈക്കലാക്കിയത്. "പ്രാർത്ഥനയുടെ ചിലവ്" എന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്. വീട്ടമ്മയുടെ കണ്ണൂരിലുള്ള ബന്ധു വഴിയാണ് അഷ്‌റഫുമായി പരിചയം.

കുടുംബത്തിലെ വഴക്കിനെ കുറിച്ച് സംസാരിച്ചതിനെ തുടർന്ന് പ്രശ്നങ്ങൾ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വാസത്തിൽ എടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലായതോടെ വീട്ടമ്മ മാന്നാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബിജു എസ്.വിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

എസ്.ഐ സജിത്മോൻ, എ.എസ്.ഐ റിയാസ്, സി.പി.ഒമാർ ആയ അരുൺ ഭാസ്കർ, സുമേഷ് എന്നിവരടങ്ങിയ സംഘം കണ്ണൂരിലേക്ക് പോയി പ്രതിയെ കസ്റ്റഡിയിലെടുത്തു.പ്രതിക്കെതിരെ വഞ്ചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൂടുതൽ ആളുകളെ ഇതുപോലെ പറ്റിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374999/alappuzha-prayer-fraud-arrest-kannur-man-dupes-woman-gold-money)