---
title: "കിമ്പളം തന്നെ വേണമല്ലേ ....? ആശുപത്രി അനുമതിക്ക് കൈക്കൂലി വാങ്ങി; തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസ് പിടിയിൽ"
english_title: "Thodupuzha Municipality Engineer MB Jose Arrested Vigilance Bribe Hospital Permit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374997/thodupuzha-municipality-engineer-mb-jose-arrested-bribe-vigilance"
published_at: "2026-07-27T20:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6775b1a361a_thodupuzha-municipality-engineer-mb-jose-arrested-bribe-vigilance.jpg"
keywords: ["Thodupuzha Bribe", "Vigilance", "Municipality Engineer", "MB Jose"]
---

# കിമ്പളം തന്നെ വേണമല്ലേ ....? ആശുപത്രി അനുമതിക്ക് കൈക്കൂലി വാങ്ങി; തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസ് പിടിയിൽ

> **Lead Summary:** **തൊടുപുഴ: **നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിലായി.തൊടുപുഴ നഗരസഭാ സെക്രട്ടറി ഇൻ ചാർജ് കൂടിയായ എം.ബി. ജോസാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**തൊടുപുഴ: **നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിലായി.തൊടുപുഴ നഗരസഭാ സെക്രട്ടറി ഇൻ ചാർജ് കൂടിയായ എം.ബി. ജോസാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

നഗരത്തിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു കൈക്കൂലി ഇടപാട്. ആശുപത്രി കെട്ടിടത്തിന് നിർമാണാനുമതി നൽകുന്നതിന് 2 ലക്ഷം രൂപയാണ് എം.ബി. ജോസ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ആദ്യ ഗഡുവായി 1 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തി പിടികൂടിയത്.

വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്. നേരത്തെ കൈക്കൂലി ആവശ്യപ്പെട്ടതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്.പിടിയിലായ എം.ബി. ജോസിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

നഗരസഭയിലെ ഫയലുകൾ വിജിലൻസ് സംഘം പരിശോധിക്കുന്നുണ്ട്.ആശുപത്രി കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. സംഭവം പ്രദേശത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374997/thodupuzha-municipality-engineer-mb-jose-arrested-bribe-vigilance)