---
title: "ജന്തർ മന്ദർ അതിക്രമം; വിദ്യാർഥികൾക്ക് നേരെയുള്ള മർദ്ദനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി "
english_title: "Jantar Mantar Student Protest Complaint Filed NHRC Vineeth Thomas Delhi Police RAF"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374994/jantar-mantar-student-protest-nhrc-complaint-vineeth-thomas"
published_at: "2026-07-27T20:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6774940de3f_NEET.jpg"
keywords: ["NEET Protest", "Jantar Mantar", "NHRC", "Student Protest", "Delhi Police", "Vineeth Thomas"]
---

# ജന്തർ മന്ദർ അതിക്രമം; വിദ്യാർഥികൾക്ക് നേരെയുള്ള മർദ്ദനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി 

> **Lead Summary:** **ന്യൂഡൽഹി: **ജൂലൈ 20-ന് ന്യൂഡൽഹി ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് NHRC അധ്യക്ഷന് പരാതി സമർപ്പിച്ചത്.

## Article Content

**ന്യൂഡൽഹി: **ജൂലൈ 20-ന് ന്യൂഡൽഹി ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് NHRC അധ്യക്ഷന് പരാതി സമർപ്പിച്ചത്.

ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസും റെപ്പിഡ് ആക്ഷൻ ഫോഴ്സും RAF-ഉം തിരിച്ചറിയാൻ കഴിയാത്ത ചില ആളുകളും ചേർന്ന് വിദ്യാർഥികൾക്ക് നേരെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സമാധാനപരമായ പ്രതിഷേധമായിരുന്നിട്ടും അക്രമം അഴിച്ചുവിട്ടതിലൂടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്ന് വിനീത് തോമസ് പരാതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റ് വ്യക്തികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് വിനീത് തോമസ് അറിയിച്ചു.

ജന്തർ മന്ദറിലെ സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചയ്ക്കും വിമർശനത്തിനും വഴിവെച്ചിരുന്നു.NHRC പരാതി പരിഗണിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374994/jantar-mantar-student-protest-nhrc-complaint-vineeth-thomas)