---
title: "മാതളം സൂപ്പർഫുഡ്....പക്ഷേ എല്ലാവർക്കും അല്ല ...! കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിയണം, ആർക്കൊക്കെ ഇത് അപകടമാകും"
english_title: "Pomegranate Side Effects: Who Should Not Eat Pomegranate As Per New Study"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374978/pomegranate-health-benefits-risks-who-should-avoid"
published_at: "2026-07-27T18:07:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a675167e7b83_pomegranate-health-benefits-risks-who-should-avoid.jpg"
keywords: ["Pomegranate", "Health Tips Malayalam", "Kidney Disease", "Diabetes", "Blood Pressure", "IBS", "Antioxidants"]
---

# മാതളം സൂപ്പർഫുഡ്....പക്ഷേ എല്ലാവർക്കും അല്ല ...! കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിയണം, ആർക്കൊക്കെ ഇത് അപകടമാകും

> **Lead Summary:** ആൻ്റി ഓക്സിഡന്റുകളുടെ കലവറയും പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടവുമായ മാതളനാരങ്ങ ഫലങ്ങളിലെ താരമായി വളരെ മുൻപേ തന്നെ അറിയപ്പെടുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി പുഷ്ടിപ്പെടുത്താനും ഈ ഫലത്തിന് വലിയ കഴിവുണ്ട്.

## Article Content

ആൻ്റി ഓക്സിഡന്റുകളുടെ കലവറയും പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടവുമായ മാതളനാരങ്ങ ഫലങ്ങളിലെ താരമായി വളരെ മുൻപേ തന്നെ അറിയപ്പെടുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി പുഷ്ടിപ്പെടുത്താനും ഈ ഫലത്തിന് വലിയ കഴിവുണ്ട്.

> എന്നാൽ ഈ "സൂപ്പർഫുഡ്" എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ മാതളനാരങ്ങ കഴിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം.

**ആർക്കൊക്കെ ജാഗ്രത വേണം?**

**വൃക്കരോഗികൾ**

വൃക്കരോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ കഴിക്കണം. പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളതിനാൽ വൃക്കയുടെ പ്രവർത്തനത്തെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

**പ്രമേഹരോഗികൾ**

മാതളനാരങ്ങയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹരോഗികൾ നിശ്ചിത അളവിൽ മാത്രമേ ഇത് കഴിക്കാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

**രക്തസമ്മർദ്ദം കുറവുള്ളവരും ബിപി മരുന്ന് കഴിക്കുന്നവരും**

മാതളനാരങ്ങ സ്വാഭാവികമായി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ബിപി കുറയ്ക്കാനുള്ള മരുന്ന് കഴിക്കുന്നവർ ഇത് അമിതമായി കഴിച്ചാൽ രക്തസമ്മർദ്ദം അമിതമായി താഴാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

ചില വ്യക്തികളിൽ മാതളനാരങ്ങ കഴിക്കുന്നത് അലർജിക്ക് കാരണമായേക്കാം. തൊലിപ്പുറത്തെ ചൊറിച്ചിൽ, വീക്കം, തൊണ്ടയിൽ അനുഭവപ്പെടുന്ന തടസം എന്നിവ അനുഭവപ്പെട്ടാൽ ഈ ഫലത്തോട് അലർജിയുണ്ടെന്നതിന്റെ സൂചനയാണ്.

നാരുകൾ അഥവാ ഫൈബർ കൂടുതൽ അടങ്ങിയ ഫലമായതിനാൽ ദഹനത്തിന് ഇത് നല്ലതാണ്. എന്നിരുന്നാലും IBS - ഇറിറ്റബിൾ ബവൽ സിൻഡ്രം പോലുള്ള ദഹനപ്രശ്നങ്ങൾ ഉള്ളവർ മാതളനാരങ്ങയുടെ വിത്ത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വിത്ത് ഇത്തരക്കാരിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം

മാതളനാരങ്ങ ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും, വൃക്കരോഗം, പ്രമേഹം, താഴ്ന്ന രക്തസമ്മർദ്ദം, അലർജി, IBS തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ അളവ് ശ്രദ്ധിക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും ചെയ്യുന്നത് ഉചിതമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374978/pomegranate-health-benefits-risks-who-should-avoid)