---
title: "വീഡിയോ തെളിവ്, പുന്നപ്രയിലെ അഗതിമന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമ ശ്രമം; നഴ്സിന്റെ പരാതിയിൽ കേസെടുത്തു"
english_title: "Sexual Assault Attempt on Nurse at Alappuzha Old Age Home, Owner Booked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374977/alappuzha-punnapra-old-age-home-sexual-assault-case-"
published_at: "2026-07-27T17:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a674f7551b5f_alappuzha-punnapra-old-age-home-sexual-assault-case.jpg"
keywords: ["Alappuzha", "Punnapra", "Sexual Assault", "Old Age Home", "Nurse", "Kerala Police", "FIR"]
---

# വീഡിയോ തെളിവ്, പുന്നപ്രയിലെ അഗതിമന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമ ശ്രമം; നഴ്സിന്റെ പരാതിയിൽ കേസെടുത്തു

> **Lead Summary:** **ആലപ്പുഴ: **പുന്നപ്ര ശാന്തിമന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ ശ്രമം. സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈംഗിക അതിക്രമ ശ്രമം ഉണ്ടായത്. സംഭവത്തെത്തുടർന്ന് സ്ഥാപന ഉടമ മാത്യു ആൽബനെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

## Article Content

**ആലപ്പുഴ: **പുന്നപ്ര ശാന്തിമന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ ശ്രമം. സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈംഗിക അതിക്രമ ശ്രമം ഉണ്ടായത്. സംഭവത്തെത്തുടർന്ന് സ്ഥാപന ഉടമ മാത്യു ആൽബനെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

പരാതി നൽകിയതിനെത്തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപന ഉടമ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാഗ്ദാനം ചെയ്തെന്നുമാണ് പരാതിയിൽ പറയുന്നത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. നേരത്തെ മൂന്ന് കൊലക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മാത്യു ആൽബൻ. പിന്നീട് ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്.

മറ്റ് ജീവനക്കാർക്ക് നേരെയും ഇയാളുടെ ഭാഗത്തുനിന്ന് സമാനമായ അതിക്രമ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുവതി മൊഴി നൽകി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374977/alappuzha-punnapra-old-age-home-sexual-assault-case-)