---
title: "ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചതിന് തൊട്ടുപിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് പ്രമുഖ റഫറി സ്ലാവ്കോ വിൻചിച്ച്"
english_title: "World Cup Final Referee Slavko Vincic Announces Retirement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374966/slavko-vincic-referee-retirement-world-cup-final"
published_at: "2026-07-27T17:06:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6744bde7f62_slavko-vincic-referee-retirement-world-cup-final.jpg"
keywords: ["Slavko Vincic", "World Cup Final", "Referee Retirement", "Argentina Spain", "Champions League Final", "FIFA"]
---

# ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചതിന് തൊട്ടുപിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് പ്രമുഖ റഫറി സ്ലാവ്കോ വിൻചിച്ച്

> **Lead Summary:** സൂറിച്ച്: **[**അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചതിന് തൊട്ടുപിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് പ്രമുഖ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻചിച്ച്. വിടവാങ്ങൽ സീസണിൽ ലോകകപ്പിലെ ഏറ്റവും മികച്ച റഫറിക്കുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരവും ഇറ്റലിയുടെ പ്രശസ്തമായ 'ജിയൂലിയോ കാംപനാറ്റി' അവാർഡും സ്വന്തമാക്കിയാണ് 46-കാരനായ വിൻചിച്ച് ഫുട്ബോൾ മൈതാനത്തോട് വിടപറയുന്നത്.

## Article Content

സൂറിച്ച്: **[**അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചതിന് തൊട്ടുപിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് പ്രമുഖ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻചിച്ച്. വിടവാങ്ങൽ സീസണിൽ ലോകകപ്പിലെ ഏറ്റവും മികച്ച റഫറിക്കുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരവും ഇറ്റലിയുടെ പ്രശസ്തമായ 'ജിയൂലിയോ കാംപനാറ്റി' അവാർഡും സ്വന്തമാക്കിയാണ് 46-കാരനായ വിൻചിച്ച് ഫുട്ബോൾ മൈതാനത്തോട് വിടപറയുന്നത്.

2022-ൽ ഖത്തറിലായിരുന്നു വിൻചിച്ചിന്‍റെ ലോകകപ്പ് അരങ്ങേറ്റം . ഗ്രൂപ്പ് ഘട്ടത്തിൽ അർന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ മത്സരമടക്കം രണ്ട് പോരാട്ടങ്ങളാണ് അദ്ദേഹം ഖത്തറിൽ നിയന്ത്രിച്ചത്. 2026 ലോകകപ്പിൽ ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങളിൽ റഫറിയായതോടെ ടെ കരിയറിൽ ആകെ 6 ലോകകപ്പ് മത്സരങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിനായി.

ലോകകപ്പിന് പുറമെ ക്ലബ്ബ് തലത്തിലും നിർണായകമായ മത്സരങ്ങളില്‍ പലതിന്‍റെയും ചുമതല വിൻചിച്ചിനായിരുന്നു. 2024ൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും ഏറ്റുമുട്ടിയ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചത് വിൻചിച്ചായിരുന്നു. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലുമായി 72-ലധികം മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച 2017-ലെ ഫിഫ അണ്ടർ-17 ലോകകപ്പിലും വിന്‍ചിച്ച് റഫറിയായി എത്തിയിരുന്നു.

1979 നവംബർ 25-ന് സ്ലോവേനിയയിലെ മാരിബോറിൽ ജനിച്ച വിൻചിച്ച്, 2012 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആറാം റഫറിയായാണ് കരിയർ ആരംഭിക്കുന്നത്. 2019-ൽ യൂറോപ്പിലെ 'എലൈറ്റ് റഫറിമാരുടെ' പട്ടികയിലേക്ക് ഉയർന്ന അദ്ദേഹം, കരിയറിന്‍റെ അന്ത്യത്തിൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും വിശ്വസ്തനായ റഫറിയായാണ് പടിയിറങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374966/slavko-vincic-referee-retirement-world-cup-final)