---
title: "തലസ്ഥാനത്ത് കാട്ടാന ഭീതി! വിതുരയിൽ ഒറ്റയാൻ്റെ ആക്രമണം, ബൈക്ക് യാത്രക്കാരായ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Elephant Attack in Vithura Trivandrum: Father and Daughter Escape Narrowly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374960/elephant-attack-vithura-trivandrum-father-daughter-escaped-NEW"
published_at: "2026-07-27T16:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673ffae159a_elephant-attack-vithura-trivandrum-father-daughter-escaped.jpg"
keywords: ["Elephant Attack", "Trivandrum", "Human Wildlife Conflict", "Kerala News", "Forest Department"]
---

# തലസ്ഥാനത്ത് കാട്ടാന ഭീതി! വിതുരയിൽ ഒറ്റയാൻ്റെ ആക്രമണം, ബൈക്ക് യാത്രക്കാരായ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** തിരുവനന്തപുരം: **[** തലസ്ഥാനത്തിന്റെ മലയോര മേഖലകളായ വിതുര, അമ്പൂരി പ്രദേശങ്ങളിലും തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. വിതുര കല്ലാർ മൊട്ടമൂടിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒറ്റയാൻ ബൈക്ക് കുത്തിമറിച്ച്, യാത്രക്കാരായ പിതാവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

തിരുവനന്തപുരം: **[** തലസ്ഥാനത്തിന്റെ മലയോര മേഖലകളായ വിതുര, അമ്പൂരി പ്രദേശങ്ങളിലും തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. വിതുര കല്ലാർ മൊട്ടമൂടിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒറ്റയാൻ ബൈക്ക് കുത്തിമറിച്ച്, യാത്രക്കാരായ പിതാവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

മൊട്ടമൂട് ആദിവാസി ഉന്നതിയിലെ മഹേഷ് (37), വിതുര ഗവ. വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനിയായ മകൾ അനന്യ (13) എന്നിവരാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബൈക്കിൽ തട്ടിയതോടെ ഇരുവരും സമീപത്തെ കുഴിയിലേക്ക് തെറിച്ചുവീഴുകയും തുടർന്ന് കാട്ടാന പിന്മാറുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും വനപാലകർ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. സാധാരണ വാഹനങ്ങളുടെ ശബ്ദം കേട്ടാൽ മാറാറുള്ള ആനകൾ ആക്രമണം നടത്തുന്നത് ഇതാദ്യമായാണെന്ന് നാട്ടുകാർ പറയുന്നു.

 പത്തുകാണി, പേണു മലനിരകളിലിറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങടക്കമുള്ള കൃഷികളും സോളാർ വൈദ്യുത വേലിയും തകർത്തു. ആനക്കൂട്ടം റോഡിലൂടെ പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. 

അതിർത്തി മേഖലകളിൽ മുൻപ് ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ആനശല്യം കാരണം അമ്പൂരി, ഗണപതിക്കല്ല്, കോമ്പ്രം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374960/elephant-attack-vithura-trivandrum-father-daughter-escaped-NEW)