---
title: "കോഴിക്കോട് കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ താഴേക്ക് വീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "Kuttiady Accident Coconut Tree Cutter Dies Kozhikode Jabbar Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374955/kuttiady-accident-coconut-tree-cutter-dies-kozhikode"
published_at: "2026-07-27T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673cccd2780_kuttiady-accident-coconut-tree-cutter-dies-kozhikode.jpg"
keywords: ["Kuttiady", "Kozhikode", "Accident", "Coconut Tree", "Worker Death"]
---

# കോഴിക്കോട് കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ താഴേക്ക് വീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കുറ്റ്യാടി സ്വദേശി പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കുറ്റ്യാടി സ്വദേശി പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികക്ക് സമീപമായിരുന്നു ദാരുണമായ സംഭവം. പ്രദേശത്ത് തെങ്ങ് മുറിച്ച് കൊണ്ടിരിക്കെ ജബ്ബാർ തെങ്ങോടുകൂടി താഴേക്ക് വീഴുകയായിരുന്നു.

​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374955/kuttiady-accident-coconut-tree-cutter-dies-kozhikode)