---
title: "രാജ്യത്ത് വലിയ മത്സരമുണ്ട്; '2028 ടി20 ലോകകപ്പിനെക്കുറിച്ച് സഞ്ജു സാംസൺ"
english_title: "Sanju Samson on Team Selection T20 World Cup 2026 Virat Kohli Fitness-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374954/sanju-samson-team-selection-t20-world-cup-2026-statement-new"
published_at: "2026-07-27T16:35:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673de23f0f8_sanju-samson-team-selection-t20-world-cup-2026-statement-new.jpg"
keywords: ["Sanju Samson", "Indian Cricket", "T20 World Cup", "Virat Kohli", "Team India"]
---

# രാജ്യത്ത് വലിയ മത്സരമുണ്ട്; '2028 ടി20 ലോകകപ്പിനെക്കുറിച്ച് സഞ്ജു സാംസൺ

> **Lead Summary:** **മുംബൈ:[ **[ ]ഈ വർഷത്തിന്റെ തുടക്കത്തിൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയത് സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. തുടർച്ചയായി മൂന്ന് അർദ്ധശതകങ്ങൾ നേടി താരം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തു.

## Article Content

**മുംബൈ:[ **[ ]ഈ വർഷത്തിന്റെ തുടക്കത്തിൽ നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയത് സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. തുടർച്ചയായി മൂന്ന് അർദ്ധശതകങ്ങൾ നേടി താരം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തു.

എന്നാൽ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയൊരു ഫോം കണ്ടെഴ്ത്തലിന് ശേഷം, അടുത്തിടെ സമാപിച്ച സിംബാബ്വെ പര്യടനത്തിലുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ തഴഞ്ഞതിൽ വിമർശനങ്ങളുമുണ്ടായിരുന്നു. ടീമിൽ ഉൾപ്പെടാതെ പോയതിനെക്കുറിച്ചും ഭാവിയെക്കുറിച്ചും സഞ്ജു സംസാരിക്കുന്നു.

2024-ലെ ലോകകപ്പിന് ശേഷം 2026-ലെ ലോകകപ്പിൽ താൻ കളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഒരു ഘട്ടത്തിൽ 14 അല്ലെങ്കിൽ 15 അംഗ സ്ക്വാഡിൽ പോലും താൻ ഉണ്ടായിരുന്നില്ലെന്നും സഞ്ജു വ്യക്തമാക്കി.

പിന്നെങ്ങനെയാണ് താൻ 2028-നെക്കുറിച്ച് ഇപ്പോൾ പദ്ധതിയിടുകയെന്നും, ടീമിന് തന്നെ ആവശ്യമുണ്ടെങ്കിൽ, താൻ നന്നായി കളിക്കുകയാണെങ്കിൽ കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടീമിൽ സ്ഥാനം പിടിക്കാൻ വലിയ മത്സരമുണ്ടെന്നും രാജ്യത്ത് അത്രത്തോളം പ്രതിഭകളുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. 2026-ലെ ടി20 ലോകകപ്പിന് മുൻപ് തന്നെ താൻ ആ മത്സരങ്ങളുടെ ഭാഗമാകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും, തനിക്ക് കളി ആസ്വദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവകൃപയാൽ താൻ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും, തനിക്ക് ഇപ്പോൾ 31 വയസ്സായെന്നും ഇനിയൊരു അഞ്ച് വർഷം കൂടി ബാക്കിയുണ്ടെന്നും സഞ്ജു പറഞ്ഞു.

എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് താൻ കളിക്കുമെന്നും, കളി ആസ്വദിക്കുമെന്നും, നല്ലൊരു ടീം അംഗമായിരിക്കുമെന്നും ഒപ്പം ടീമിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിരാട് കോലിയുടെ ഫിറ്റ്‌നെസിനെക്കുറിച്ചും സഞ്ജു സംസാരിച്ചു. വിരാട് ഭായിയെ എല്ലാവർക്കും അറിയാമെന്നും, അദ്ദേഹം എല്ലാവരോടും വളരെ വ്യക്തതയോടെയും തുറന്നുപറയുന്നയാളുമാണെന്ന് സഞ്ജു പറഞ്ഞു.

നമ്മൾ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അതിന് കൃത്യമായി എന്താണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞുതരുമെന്നും, ജിമ്മിൽ അദ്ദേഹം കാര്യങ്ങൾ ചെയ്യുന്ന രീതി കാണുമ്പോൾ അവനിൽ വേറിട്ടൊരു ഊർജ്ജം കാണാൻ സാധിക്കുമെന്നും, എനിക്ക് ആ ഗുണം വളരെ ഇഷ്ടമാണെന്ന് വ്യക്തമാക്കി സഞ്ജു സംസാരിച്ചുനിർത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374954/sanju-samson-team-selection-t20-world-cup-2026-statement-new)