---
title: "വ്യാജ അക്കൗണ്ടുകൾക്കും എഐ പ്രൊഫൈലുകൾക്കും പൂട്ടാൻ  ഇനി എല്ലാവർക്കും ഫ്രീ ബ്ലൂ ടിക്ക് "
english_title: "Meta Launches Free Verified Badge on Facebook to Combat Fake Accounts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374950/meta-free-verified-badge-facebook-fake-accounts"
published_at: "2026-07-27T16:25:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673b4106a77_meta-free-verified-badge-facebook-fake-accounts.jpg"
keywords: ["Meta", "Facebook", "Verified Badge", "Free Verification", "Fake Accounts", "AI Profile", "Social Media", "Meta News"]
---

# വ്യാജ അക്കൗണ്ടുകൾക്കും എഐ പ്രൊഫൈലുകൾക്കും പൂട്ടാൻ  ഇനി എല്ലാവർക്കും ഫ്രീ ബ്ലൂ ടിക്ക് 

> **Lead Summary:** വ്യാജ അക്കൗണ്ടുകൾക്കും എഐ പ്രൊഫൈലുകൾക്കും തടയിടാൻ സൗജന്യ 'വെരിഫൈഡ് ബാഡ്ജ്' അവതരിപ്പിച്ച് മെറ്റ. പണമടയ്ക്കാതെ തന്നെ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഇനി അക്കൗണ്ടുകൾ യഥാർത്ഥമാണെന്ന് തെളിയിക്കുന്ന വെരിഫൈഡ് ബാഡ്ജ് സ്വന്തമാക്കാം.

## Article Content

വ്യാജ അക്കൗണ്ടുകൾക്കും എഐ പ്രൊഫൈലുകൾക്കും തടയിടാൻ സൗജന്യ 'വെരിഫൈഡ് ബാഡ്ജ്' അവതരിപ്പിച്ച് മെറ്റ. പണമടയ്ക്കാതെ തന്നെ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഇനി അക്കൗണ്ടുകൾ യഥാർത്ഥമാണെന്ന് തെളിയിക്കുന്ന വെരിഫൈഡ് ബാഡ്ജ് സ്വന്തമാക്കാം.

ഒരു ചെറിയ വീഡിയോ സെൽഫി എടുത്തു നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഉപയോക്താവ് നൽകുന്ന സെൽഫി അക്കൗണ്ടിലെ ഫോട്ടോകളുമായി ഒത്തുനോക്കിയാണ് അക്കൗണ്ട് വ്യാജമല്ലെന്ന് സിസ്റ്റം ഉറപ്പാക്കുന്നത്.

പ്രധാന വിവരങ്ങൾ:

**ആർക്കൊക്കെ അപേക്ഷിക്കാം? **

18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ ബാഡ്ജ് ലഭിക്കൂ.

**പേജുകൾക്ക് കിട്ടില്ല: **വ്യക്തിഗത പ്രൊഫൈലുകൾക്ക് മാത്രമാണ് ഇത് ലഭ്യമാകുക. ഫെയ്സ്ബുക്ക് പേജുകൾക്കും പ്രൊഫഷണൽ മോഡ് അക്കൗണ്ടുകൾക്കും നിലവിൽ ഈ ബാഡ്ജ് ലഭിക്കില്ല.

**എവിടെയൊക്കെ കാണാം? **

മെയിൻ പ്രൊഫൈൽ, ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ്, ഡേറ്റിംഗ് പ്രൊഫൈലുകൾ, ഗ്രൂപ്പുകൾ എന്നിവിടങ്ങളിൽ ബാഡ്ജ് ദൃശ്യമാകും. വരുംദിവസങ്ങളിൽ ഫീഡ് പോസ്റ്റുകളിലും ഇത് ഉൾപ്പെടുത്തും.

അക്കൗണ്ടിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു യഥാർത്ഥ മനുഷ്യനാണെന്ന് ഉറപ്പുവരുത്താൻ മാത്രമാണ് ഈ ബാഡ്ജ്. പ്രസ്തുത വ്യക്തിയുടെ പെരുമാറ്റത്തിനോ വിശ്വാസ്യതയ്ക്കോ കമ്പനി ഗ്യാരണ്ടി നൽകുന്നില്ലെന്നും മെറ്റ വ്യക്തമാക്കുന്നു. ഘട്ടം ഘട്ടമായാണ് വിവിധ രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374950/meta-free-verified-badge-facebook-fake-accounts)