---
title: "പെട്ടെന്ന് വീട്ടിൽ അതിഥികൾ വന്നോ? വെറും 10 മിനിറ്റിൽ തയാറാക്കാം സ്വാദിഷ്ടമായ റവ ഹൽവ"
english_title: "Easy Rava Halwa Recipe in Malayalam | Quick Sooji Halwa with Ghee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374946/easy-rava-halwa-recipe-malayalam-15-minutes"
published_at: "2026-07-27T16:16:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67378840ec8_easy-rava-halwa-recipe-malayalam-15-minutes.jpg"
keywords: ["Rava Halwa Recipe", "Sooji Halwa", "Indian Sweet", "Easy Dessert Recipe", "Kerala Recipes", "Diwali Special Sweet", "Rava Recipes"]
---

# പെട്ടെന്ന് വീട്ടിൽ അതിഥികൾ വന്നോ? വെറും 10 മിനിറ്റിൽ തയാറാക്കാം സ്വാദിഷ്ടമായ റവ ഹൽവ

> **Lead Summary:** **[**ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് റവ ഹൽവ. തുടക്കക്കാർക്ക് പോലും വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് ഇത് തയാറാക്കിയെടുക്കാം. നെയ്യിന്റെ മണവും വായിലിട്ടാൽ അലിഞ്ഞുപോകുന്ന പരുവത്തിലുമുള്ള ഈ ഹൽവ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം...

## Article Content

**[**ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് റവ ഹൽവ. തുടക്കക്കാർക്ക് പോലും വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് ഇത് തയാറാക്കിയെടുക്കാം. നെയ്യിന്റെ മണവും വായിലിട്ടാൽ അലിഞ്ഞുപോകുന്ന പരുവത്തിലുമുള്ള ഈ ഹൽവ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം...

ആവശ്യമായ ചേരുവകൾ

റവ: ഒരു കപ്പ്

നെയ്യ്: അര കപ്പ്

പഞ്ചസാര: ഒരു കപ്പ്

വെള്ളം: മൂന്ന് കപ്പ്

ഏലക്കായ പൊടിച്ചത്: അര ടീസ്പൂൺ

അണ്ടിപ്പരിപ്പ്: പത്ത് മുതൽ പന്ത്രണ്ട് എണ്ണം വരെ

ഉണക്കമുന്തിരി: പത്ത് മുതൽ പന്ത്രണ്ട് എണ്ണം വരെ

കുങ്കുമപ്പൂവ് അല്ലെങ്കിൽ ഫുഡ് കളർ: ഒരു നുള്ള് (വേണമെങ്കിൽ മാത്രം)

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ 3 കപ്പ് വെള്ളവും 1 കപ്പ് പഞ്ചസാരയും ചേർത്ത് ചൂടാക്കുക. പഞ്ചസാര നന്നായി അലിഞ്ഞു തിളച്ചു തുടങ്ങുമ്പോൾ തീ അണച്ച് മാറ്റി വെക്കുക (നൂൽ പരുവം ആകേണ്ടതില്ല, പഞ്ചസാര അലിഞ്ഞാൽ മാത്രം മതി). ഇതിലേക്ക് കുങ്കുമപ്പൂവ് വേണമെങ്കിൽ ചേർക്കാം.

ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുക്കുക. ഗോൾഡൻ കളർ ആകുമ്പോൾ ഇവ മാറ്റിവെക്കുക. അതേ പാനിലേക്ക് ബാക്കിയുള്ള നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാകുമ്പോൾ 1 കപ്പ് റവ ചേർത്ത് സിമ്മിൽ (കുറഞ്ഞ തീയിൽ) വെച്ച് വറുത്തെടുക്കുക. റവയുടെ നിറം ചെറുതായി മാറി നല്ലൊരു മണം വരുന്നത് വരെ (ഏകദേശം 5-7 മിനിറ്റ്) തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം.

റവ നന്നായി വറന്ന ശേഷം, തയാറാക്കി വെച്ചിരിക്കുന്ന ചൂടുള്ള പഞ്ചസാര ലായനി പതുക്കെ റവയിലേക്ക് ഒഴിക്കുക (കട്ടപിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കിക്കൊടുക്കണം).

റവ വെള്ളം മുഴുവൻ വലിച്ച് വെന്ത് കുറുകി വരുന്നത് വരെ ഇടത്തരം തീയിൽ ഇളക്കുക. പാനിന്റെ വശങ്ങളിൽ നിന്ന് നെയ്യ് വിട്ടു വരുന്ന പരുവമാകുമ്പോൾ ഏലക്കാപ്പൊടിയും വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് നന്നായി ഇളക്കുക.

ഹൽവ പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ തീ അണയ്ക്കാം. ചൂടോടെയോ തണുപ്പിച്ച ശേഷമോ സ്വാദിഷ്ടമായ റവ ഹൽവ കഴിക്കാവുന്നതാണ്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374946/easy-rava-halwa-recipe-malayalam-15-minutes)