---
title: "ഈ തുക കിട്ടുന്നില്ലേ...? കർഷകർക്ക് പ്രതിവർഷം 6000 രൂപ,  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക്  അപേക്ഷിക്കേണ്ട രീതിയും ആവശ്യമായ രേഖകളും ഇതാ"
english_title: "PM Kisan Samman Nidhi: 6000 Rupees Annual Support for Farmers, 27.5 Lakh Beneficiaries in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374935/pm-kisan-samman-nidhi-6000-rupees-kerala-farmers-beneficiaries"
published_at: "2026-07-27T15:26:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a672c9349af2_pm-kisan-samman-nidhi-6000-rupees-kerala-farmers-beneficiaries.jpg"
keywords: ["PM Kisan Samman Nidhi", "Kerala Farmers", "Agriculture Scheme", "Central Government Scheme"]
---

# ഈ തുക കിട്ടുന്നില്ലേ...? കർഷകർക്ക് പ്രതിവർഷം 6000 രൂപ,  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക്  അപേക്ഷിക്കേണ്ട രീതിയും ആവശ്യമായ രേഖകളും ഇതാ

> **Lead Summary:** ഈ തുക കിട്ടുന്നില്ലേ...** **രാജ്യത്തെ കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.

## Article Content

ഈ തുക കിട്ടുന്നില്ലേ...** **രാജ്യത്തെ കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.

കൃഷി ചെലവുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി അർഹരായ കർഷക കുടുംബങ്ങൾക്ക് നേരിട്ട് സഹായം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതി പ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ സാമ്പത്തിക സഹായമായി ലഭിക്കും. ഈ തുക ഒരു സാമ്പത്തിക വർഷത്തിൽ 2,000 രൂപ വീതമുള്ള 3 തുല്യ ഗഡുക്കളായി വിതരണം ചെയ്യും.

ആദ്യ ഗഡു: ഏപ്രിൽ - ജൂലൈ

രണ്ടാം ഗഡു: ആഗസ്റ്റ് - നവംബർ

മൂന്നാം ഗഡു: ഡിസംബർ - മാർച്ച്

പണം ഇടനിലക്കാരില്ലാതെ നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുക. അതിനാൽ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കേണ്ടത് നിർബന്ധമാണ്.

കേരളത്തിൽ നിലവിൽ 27.5 ലക്ഷത്തോളം കർഷകർ PM കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കേരളത്തിലെ ചെറുകിട, ഇടത്തരം കർഷകർക്ക് ഏറെ സഹായകരമായ പദ്ധതിയായി ഇത് മാറിയിട്ടുണ്ട്.

പദ്ധതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അവരുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കുന്നതും അതത് സംസ്ഥാന സർക്കാരുകളാണ്. കൃഷിയോഗ്യമായ ഭൂമിയുള്ള കുടുംബങ്ങൾക്കാണ് സാധാരണയായി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

എന്നാൽ സർക്കാർ ജീവനക്കാർ, നികുതി അടയ്ക്കുന്നവർ തുടങ്ങിയ ചില വിഭാഗങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കൃഷിയെ ലാഭകരമാക്കുന്നതിനും വലിയ പങ്കാണ് വഹിക്കുന്നത്.

**എങ്ങനെ അപേക്ഷിക്കാം?**

*പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. *

*കേരളത്തിൽ പുതിയ രജിസ്ട്രേഷനുകൾക്ക് ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ പ്രകാരമുള്ള ഫാർമർ ഐ.ഡി നിർബന്ധമാക്കിയിട്ടുണ്ട്. *

*ആവശ്യമായ രേഖകൾ ആധാർ കാർഡ് (മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം), ബാങ്ക് പാസ്ബുക്ക്, ഭൂനികുതി രസീത് / കരമടച്ച രസീത്, ഫാർമർ ഐ.ഡി എന്നിവയാണ് ആവശ്യമായ രേഖകൾ. *

*PM-Kisan Official Website എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.*

*കൃഷിഭൂമി അപേക്ഷിക്കുന്ന കർഷകന്റെ സ്വന്തം പേരിലായിരിക്കണം എന്നതാണ് പ്രധാന യോഗ്യത. പദ്ധതി പ്രകാരം ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരടങ്ങുന്നതാണ് ഒരു കുടുംബം. ഈ ഒരു കുടുംബത്തിന് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374935/pm-kisan-samman-nidhi-6000-rupees-kerala-farmers-beneficiaries)