---
title: "പൂനെയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം; സിപിആർ നൽകുന്നത് വീഡിയോ എടുക്കുന്നത് തടഞ്ഞ ഡോക്ടറെ രോഗിയുടെ മകൻ മർദ്ദിച്ചു"
english_title: "Pune Sassoon Hospital Doctor Assaulted For Stopping CPR Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374930/pune-sassoon-hospital-doctor-assaulted-cpr-video"
published_at: "2026-07-27T15:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6728c28dc62_pune-sassoon-hospital-doctor-assaulted-cpr-video.jpg"
keywords: ["Pune News", "Sassoon Hospital", "Doctor Assault", "Maharashtra", "Healthcare Violence"]
---

# പൂനെയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം; സിപിആർ നൽകുന്നത് വീഡിയോ എടുക്കുന്നത് തടഞ്ഞ ഡോക്ടറെ രോഗിയുടെ മകൻ മർദ്ദിച്ചു

> **Lead Summary:** **പൂനെ: [ **പൂനെയിലെ സസൂൺ ജനറൽ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പിതാവിന് ട്രെയിനി ഡോക്ടർ സിപിആർ നൽകുന്നത് മൊബൈലിൽ പകർത്തുന്നത് തടഞ്ഞതിന് ഡോക്ടർക്ക് മർദനമേറ്റു. ഘോർപഡി സ്വദേശിയായ മുപ്പതുകാരനാണ് ഡോക്ടറെ ക്രൂരമായി ആക്രമിച്ചത്.

## Article Content

**പൂനെ: [ **പൂനെയിലെ സസൂൺ ജനറൽ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പിതാവിന് ട്രെയിനി ഡോക്ടർ സിപിആർ നൽകുന്നത് മൊബൈലിൽ പകർത്തുന്നത് തടഞ്ഞതിന് ഡോക്ടർക്ക് മർദനമേറ്റു. ഘോർപഡി സ്വദേശിയായ മുപ്പതുകാരനാണ് ഡോക്ടറെ ക്രൂരമായി ആക്രമിച്ചത്.

ജീവൻരക്ഷാ ശ്രമങ്ങൾ തടസ്സപ്പെടാതിരിക്കാൻ ദൃശ്യങ്ങൾ പകർത്തരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള പ്രകോപനത്തിലാണ് ഇയാൾ ഡോക്ടറെ കയ്യേറ്റം ചെയ്തത്. പീന്നീട് ചികിത്സയിലായിരുന്ന രോഗി മരണപ്പെടുകയും ചെയ്തു.

സംഭവത്തിൽ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബുണ്ട്ഗാർഡൻ പൊലീസ് കേസ രജിസ്റ്റർ ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അക്രമം തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും മഹാരാഷ്ട്ര മെഡിക്കൽ സർവീസ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള അക്രമ നിരോധന നിയമവുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമപ്രകാരമുള്ള നോട്ടീസ് നൽകിയ ശേഷം പ്രതിയെ നിലവിൽ വിട്ടയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374930/pune-sassoon-hospital-doctor-assaulted-cpr-video)