---
title: "ബിടെക് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു, പിന്നിൽ പ്രൊഫസറുടെ ഭീഷണിയെന്ന് ആരോപണം"
english_title: "IIT Guwahati Student Ritesh Raj Singh Dies After Falling From 5th Floor Hostel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374923/iit-guwahati-student-death-ritesh-raj-singh"
published_at: "2026-07-27T14:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6723a1228e3_iit-guwahati-student-death-ritesh-raj-singh.jpg"
keywords: ["IIT Guwahati", "Student Death", "Ritesh Raj Singh", "Assam", "BTech", "Hostel Suicide"]
---

# ബിടെക് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു, പിന്നിൽ പ്രൊഫസറുടെ ഭീഷണിയെന്ന് ആരോപണം

> **Lead Summary:** **ഗുവാഹത്തി: **അസമിലെ ഐഐടി ഗുവാഹത്തി ക്യാംപസിൽ‌ മൂന്നാം വർഷ ബിടെക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ പുരി സ്വദേശിയായ റിതേഷ് രാജ് സിങ്ങാണ് മരിച്ചത്. കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് വിഭാഗം വിദ്യാർഥിയായ റിതേഷ് രാജ്, ബ്രഹ്മപുത്ര ഹോസ്റ്റലിലെ താമസക്കാരനായിരുന്നു.

## Article Content

**ഗുവാഹത്തി: **അസമിലെ ഐഐടി ഗുവാഹത്തി ക്യാംപസിൽ‌ മൂന്നാം വർഷ ബിടെക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ പുരി സ്വദേശിയായ റിതേഷ് രാജ് സിങ്ങാണ് മരിച്ചത്. കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് വിഭാഗം വിദ്യാർഥിയായ റിതേഷ് രാജ്, ബ്രഹ്മപുത്ര ഹോസ്റ്റലിലെ താമസക്കാരനായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ക്യാംപസിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് റിതേഷ് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനത്തിൽ മിടുക്കനായിരുന്ന റിതേഷിനു പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൽ ഇന്റേൺഷിപ്പ് ലഭിച്ചിരുന്നു.

ഐഐടി ഗുവാഹത്തി കോഡിങ് ക്ലബ്ബിന്റെ കോംപറ്റിറ്റീവ് പ്രോഗ്രാമിങ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു വരികയായിരുന്നു. ഓൺലൈനായി നടന്ന പരീക്ഷയിൽ സുഹൃത്തിനു പകരം ഉത്തരം എഴുതിയതിനു റിതേഷ് പിടിക്കപ്പെട്ടിരുന്നതായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

ഇതിന്റെ പേരിൽ‌ ക്യാംപസിലെ ഒരു പ്രഫസർ, സ്റ്റുഡന്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെ നടപടികൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മുൻപും വിദ്യാർഥികളെ ഇത്തരത്തിൽ കടുത്ത രീതിയിൽ ഭീഷണിപ്പെടുത്തിയ ചരിത്രമുള്ള പ്രഫസറാണ് ഇതെന്നും റെഡ്ഡിറ്റ് കമന്റുകളിൽ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഐഐടി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മുൻപും വിദ്യാർഥികളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയ ചരിത്രമുള്ള പ്രഫസറാണ് ഇതെന്നും സോഷ്യൽ മീഡിയ കമന്റുകളിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഐഐടി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374923/iit-guwahati-student-death-ritesh-raj-singh)