---
title: "മഴ കനക്കുന്നു, ഇനി നനഞ്ഞ് പൊതിരും...!  കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ യെല്ലോ അലേർട്ട് "
english_title: "Kerala Weather Alert: Yellow Warning Issued For 9 Districts, Heavy Rain For Next 5 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374919/kerala-weather-alert-yellow-warning-5-days-rain"
published_at: "2026-07-27T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671e63c6492_kerala-weather-alert-yellow-warning-5-days-rain.jpg"
keywords: ["Kerala Rain", "Yellow Alert", "IMD", "Kerala Weather", "Kottayam", "Ernakulam", "Kozhikode"]
---

# മഴ കനക്കുന്നു, ഇനി നനഞ്ഞ് പൊതിരും...!  കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ യെല്ലോ അലേർട്ട് 

> **Lead Summary:** **കോഴിക്കോട്: ** കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ജൂലൈ 27 തിങ്കളാഴ്ച കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

## Article Content

**കോഴിക്കോട്: ** കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ജൂലൈ 27 തിങ്കളാഴ്ച കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂലൈ 28 ചൊവ്വ: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. ജൂലൈ 29 ബുധൻ: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, ജൂലൈ 30 വ്യാഴം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

യെല്ലോ അലേർട്ട് എന്നാൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാൻ സാധ്യതയെന്നാണ് അർത്ഥം.മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുന്നേ കാലാവസ്ഥാ റിപ്പോർട്ട് പരിശോധിക്കണം.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവശ്യ സാധനങ്ങളും മരുന്നുകളും കരുതണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374919/kerala-weather-alert-yellow-warning-5-days-rain)