---
title: "സഞ്ചാരികളുടെ കണ്ണെത്താത്ത ഇടങ്ങൾ; മനുഷ്യൻ കാൽകുത്താത്ത ഭൂമിയിലെ അത്ഭുത സ്ഥലങ്ങളെക്കുറിച്ച് അറിയാം "
english_title: "5 Unexplored Places On Earth Gangkhar Puensum Mari Byrd Land"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374918/unexplored-places-on-earth-gangkhar-puensum-machapuchare"
published_at: "2026-07-27T14:30:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671e6ebc283_unexplored-places-on-earth-gangkhar-puensum-machapuchare.jpg"
keywords: ["Unexplored Places", "Gangkhar Puensum", "Machapuchare", "Hang Son Doong", "Mari Byrd Land"]
---

# സഞ്ചാരികളുടെ കണ്ണെത്താത്ത ഇടങ്ങൾ; മനുഷ്യൻ കാൽകുത്താത്ത ഭൂമിയിലെ അത്ഭുത സ്ഥലങ്ങളെക്കുറിച്ച് അറിയാം 

> **Lead Summary:** **[**ലോകം എത്രത്തോളം പുരോഗമിച്ചുവെന്ന് അഭിമാനിക്കുമ്പോഴും, ഭൂമിയിൽ ഇന്നുവരെ ഒരു മനുഷ്യൻ പോലും എത്തിച്ചേരാത്ത നിഗൂഢവും മനോഹരവുമായ ചില സ്ഥലങ്ങളുണ്ട്. സാഹസിക യാത്രികരെയും പ്രകൃതി സ്നേഹികളെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന, ഇതുവരെ പൂർണമായി കീഴടക്കാൻ കഴിയാത്ത ആ അപൂർവ്വ ഇടങ്ങളെക്കുറിച്ച് അറിയാം:

## Article Content

**[**ലോകം എത്രത്തോളം പുരോഗമിച്ചുവെന്ന് അഭിമാനിക്കുമ്പോഴും, ഭൂമിയിൽ ഇന്നുവരെ ഒരു മനുഷ്യൻ പോലും എത്തിച്ചേരാത്ത നിഗൂഢവും മനോഹരവുമായ ചില സ്ഥലങ്ങളുണ്ട്. സാഹസിക യാത്രികരെയും പ്രകൃതി സ്നേഹികളെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന, ഇതുവരെ പൂർണമായി കീഴടക്കാൻ കഴിയാത്ത ആ അപൂർവ്വ ഇടങ്ങളെക്കുറിച്ച് അറിയാം:

**ഗാങ്ഖർ പ്യൂൻസും, ഭൂട്ടാൻ:** സമുദ്രനിരപ്പിൽ നിന്നും 24,836 അടി ഉയരമുള്ള ഈ പർവ്വതം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കീഴടക്കാത്ത കൊടുമുടിയാണ്. മലമുകളിൽ ദൈവങ്ങൾ വസിക്കുന്നുവെന്ന പ്രാദേശിക വിശ്വാസത്തെ തുടർന്ന് 2003 മുതൽ ഭൂട്ടാൻ സർക്കാർ ഇവിടേക്കുള്ള പർവ്വതാരോഹണം പൂർണമായും നിരോധിച്ചിരിക്കുന്നു.

**മാരി ബേർഡ് ലാൻഡ്, അന്റാർടിക്ക: **പശ്ചിമ അന്റാർടിക്കയിലുള്ള ഈ പ്രദേശം ലോകത്തിലെ അപൂർവ്വമായ 'നോ മാൻസ് ലാൻഡ്' ആണ്. കൊടും തണുപ്പും ഹിമപാതങ്ങളും കാരണം അലാസ്കയുടെ വലിപ്പമുള്ള ഈ പ്രദേശത്തിന്റെ 99.6 ശതമാനവും ഇന്നുവരെ സഞ്ചാരികൾക്ക് അപ്രാപ്യമാണ്.

**മച്ചാപുച്ചാരെ, നേപ്പാൾ:** 'മൗണ്ട് ഫിഷ്‌ടെയിൽ' എന്നറിയപ്പെടുന്ന ഈ പർവ്വതം പരമശിവന്റെ വാസസ്ഥലമായാണ് പ്രാദേശിക ജനവിഭാഗം വിശ്വസിക്കുന്നത്. 1957ൽ ഒരു ബ്രിട്ടീഷ് സംഘം എത്തിയെങ്കിലും നേപ്പാൾ രാജാവിന് നൽകിയ വാക്ക് പാലിച്ച് മുകളിലെത്താൻ 150 മീറ്റർ ബാക്കിനിൽക്കെ മടങ്ങി. അന്നുമുതൽ ഇവിടേക്ക് പ്രവേശനമില്ല.

**സുമ റി, പാകിസ്താൻ-ചൈന അതിർത്തി:** ആത്മീയ വിലക്കുകളോ നിയമപരമായ തടസ്സങ്ങളോ ഇല്ലെങ്കിലും, തികച്ചും അപകടകരമായ ഭൂപ്രകൃതി കാരണം ആർക്കും എത്തിപ്പെടാൻ കഴിയാത്ത കൊടുമുടിയാണിത്. റോഡുകളോ ബേസ് ക്യാമ്പുകളോ ഇല്ലാത്ത ഇവിടെ എപ്പോഴും മഞ്ഞുവീഴ്ചയും അപകടങ്ങളും പതിയിരിക്കുന്നു.

**ഹാങ് സോൺ ഡൂങ്, വിയറ്റ്നാം:** ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണിത്. 9.4 കിലോമീറ്റർ നീളമുള്ള ഈ ഗുഹയുടെ ഉള്ളിൽ സ്വന്തമായി ഒരു കാലാവസ്ഥയും കാടുകളും നദികളുമൊക്കെയുണ്ട്. വർഷങ്ങളായി പര്യവേക്ഷണം നടക്കുന്നുണ്ടെങ്കിലും ഇതിന്റെ പല അറകളും ഇന്നും അജ്ഞാതമായി തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374918/unexplored-places-on-earth-gangkhar-puensum-machapuchare)