---
title: "രണ്ടുദിവസമായി കാണാനില്ലായിരുന്നു; ആളൊഴിഞ്ഞ വീടിന് സമീപം രക്തക്കറ, തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ"
english_title: "Young Man Found Dead In Well At Kollam Pooyappally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374914/kollam-pooyappally-youth-found-dead-in-well"
published_at: "2026-07-27T14:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671bf36dc53_kollam-pooyappally-youth-found-dead-in-well.jpg"
keywords: ["Kollam News", "Well Death", "Kerala Crime"]
---

# രണ്ടുദിവസമായി കാണാനില്ലായിരുന്നു; ആളൊഴിഞ്ഞ വീടിന് സമീപം രക്തക്കറ, തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ

> **Lead Summary:** കൊല്ലം: **[**പൂയപ്പള്ളിയിൽ രണ്ടുദിവസമായി കാണാതിരുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്‍റെ മകൻ ചന്തുവാണ് മരിച്ചത്.

## Article Content

കൊല്ലം: **[**പൂയപ്പള്ളിയിൽ രണ്ടുദിവസമായി കാണാതിരുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്‍റെ മകൻ ചന്തുവാണ് മരിച്ചത്.

വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ ചന്തുവിന്‍റെ വീടിന് അടുത്തുള്ള 'കുന്നിൻമുകൾ' എന്ന പ്രദേശത്തെ ആൾത്താമസമില്ലാത്ത വീടിന് സമീപം രക്തക്കറ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള കാടുമൂടിയ കിണറ്റിൽ മൃതദേഹം കാണപ്പെട്ടു.

പൂയപ്പള്ളി പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്‌കരിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374914/kollam-pooyappally-youth-found-dead-in-well)