---
title: " യുപിയിൽ  പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ചൂടുകത്തി വെച്ച് അധ്യാപികയുടെ ക്രൂരത "
english_title: "Varanasi Teacher Burns 5-Year-Old Student With Heated Knife, Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374908/varanasi-teacher-burns-child-heated-knife-case"
published_at: "2026-07-27T13:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6717e549426_varanasi-teacher-burns-child-heated-knife-case.jpg"
keywords: ["Varanasi", "Uttar Pradesh", "School Teacher", "Child Abuse", "Serene Sony Play School"]
---

#  യുപിയിൽ  പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ചൂടുകത്തി വെച്ച് അധ്യാപികയുടെ ക്രൂരത 

> **Lead Summary:** ലഖ്നോ:**[** ഉത്തർപ്രദേശിലെ വാരാണസിയിൽ അഞ്ചുവയസ്സുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയോട് അധ്യാപികയുടെ ക്രൂരത. ക്ലാസിനിടെ പാന്റിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി വെച്ച് പൊള്ളിച്ചു.

## Article Content

ലഖ്നോ:**[** ഉത്തർപ്രദേശിലെ വാരാണസിയിൽ അഞ്ചുവയസ്സുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയോട് അധ്യാപികയുടെ ക്രൂരത. ക്ലാസിനിടെ പാന്റിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി വെച്ച് പൊള്ളിച്ചു.

സംഭവത്തിൽ അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ, മാനേജ്‌മെന്റ് എന്നിവർക്കെതിരെ ലാൽപുർ പാണ്ഡേപുർ പൊലീസ് കേസെടുത്തു. സെറീൻ സോണി പ്ലേ സ്കൂളിൽ ജൂലൈ 24-നാണ് സംഭവം നടന്നത്. ക്ലാസിനിടെ ശുചിമുറിയിൽ പോകാൻ കുട്ടി അനുവാദം ചോദിച്ചെങ്കിലും അധ്യാപിക നൽകിയില്ല.

തുടർന്ന് അബദ്ധത്തിൽ പാന്റിൽ മൂത്രമൊഴിച്ചതോടെ കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെത്തിയ കുട്ടി വേദന കാരണം കരഞ്ഞപ്പോഴാണ് മാതാപിതാക്കൾ പൊള്ളലേറ്റ കാര്യം അറിയുന്നത്. സ്കൂൾ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് പിതാവ് പരാതിയിൽ പറയുന്നു. കുട്ടിയുടെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ച് വരികയാണെന്നും അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തുവന്നതോടെ സ്കൂളിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374908/varanasi-teacher-burns-child-heated-knife-case)