---
title: "വടകരയിലെ സൂംബ ടീച്ചർ... ഉള്ളിൽ ലഹരികച്ചവടം; കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ"
english_title: "Vadakara Teacher Arrested Drug Case Keerthana Kavya Dismissed Zumba Campaign"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374869/vadakara-teacher-arrested-drug-case-keerthana-kavya-dismissed"
published_at: "2026-07-27T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a560a61a903b_maruthonkara-drug-case-teacher-keerthana-custody.jpg"
keywords: ["Vatakara MDMA Case", "K.C Keerthana", "Teacher Arrest", "Drug Case", "Kavya", "Education Department"]
---

# വടകരയിലെ സൂംബ ടീച്ചർ... ഉള്ളിൽ ലഹരികച്ചവടം; കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ

> **Lead Summary:** കോഴിക്കോട് : വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ. ലഹരി വിരുദ്ധ ക്യാമ്പയിനിൽ കീർത്തന സൂംബ ചുവടുവച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയത്. ഇന്ന് രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കിയിട്ടുണ്ട്.

## Article Content

കോഴിക്കോട് : വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ. ലഹരി വിരുദ്ധ ക്യാമ്പയിനിൽ കീർത്തന സൂംബ ചുവടുവച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയത്. ഇന്ന് രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കിയിട്ടുണ്ട്.

താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാന്പ്രാ ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരാണ് രണ്ട്പേരും.

കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.

കീര്‍ത്തനയുടെ അക്കൗണ്ടിൽ നിന്നും ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടിൽ നിന്നും കാവ്യയുടെ അക്കൗണ്ടിൽ പണം എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‍വാനിൽ നിന്നാണ് ഓപ്പറേഷൻ തൂഫാനിലൂടെ നിര്‍ണായക വിവരം പൊലീസിന് കിട്ടുന്നത്.

അധ്യാപക പിരശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്. അധ്യാപികമാര്‍ക്ക് പണം അയച്ച് കൊടുത്തവരെയും എംഡിഎ കൈമാറുന്നയാളേയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374869/vadakara-teacher-arrested-drug-case-keerthana-kavya-dismissed)