---
title: "കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ചിത്രം വാട്ട്‌സ്ആപ്പ് ഡി.പിയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ"
english_title: "Kozhikode Police Commissioner Fake Profile Scam Accused Arrested Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374828/kozhikode-police-commissioner-fake-profile-scam-arrest"
published_at: "2026-07-27T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e469189e3_kozhikode-police-commissioner-fake-profile-scam-arrest.jpg"
keywords: ["Kozhikode Cyber Crime", "WhatsApp Scam", "Fake Profile", "Kerala Police"]
---

# കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ചിത്രം വാട്ട്‌സ്ആപ്പ് ഡി.പിയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി അയൂബ് ആണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ആളുകളുടെ വിശ്വസ്തത പിടിച്ചുപറ്റുന്നതിനാണ് കമ്മിഷണർ ഷൗക്കത്തലിയുടെ ചിത്രം തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ചിത്രമായി (ഡി.പി) ഇയാൾ ഉപയോഗിച്ചിരുന്നത്.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി അയൂബ് ആണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ആളുകളുടെ വിശ്വസ്തത പിടിച്ചുപറ്റുന്നതിനാണ് കമ്മിഷണർ ഷൗക്കത്തലിയുടെ ചിത്രം തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ചിത്രമായി (ഡി.പി) ഇയാൾ ഉപയോഗിച്ചിരുന്നത്.

യു.എ.ഇയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് ഒരു പരാതിക്കാരനിൽ നിന്ന് ഇയാൾ വലിയ തുക തട്ടിയെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ വാട്ട്‌സ്ആപ്പ് പ്രൊഫൈലിൽ യു.എ.ഇ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്.

പണം കൈക്കലാക്കിയതിന് പിന്നാലെ വ്യാജ ഓഫർ ലെറ്ററുകളും വർക്ക് പെർമിറ്റുകളും വിമാന ടിക്കറ്റുകളും ഇരകൾക്ക് വാട്ട്‌സ്ആപ്പ് വഴി അയച്ചു നൽകുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് തങ്ങൾ കബളിക്കപ്പെട്ട വിവരം ഇരകൾ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഒറ്റപ്പാലം സ്വദേശിക്ക് 1,22,600 രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ രീതിയിൽ ഇയാൾ കൂടുതൽ ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374828/kozhikode-police-commissioner-fake-profile-scam-arrest)