---
title: "പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്"
english_title: "Delhi Police Files 2 FIRs Against Rahul Gandhi Over Protest Near PM Residence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374820/rahul-gandhi-fir-delhi-police-protest-pm-residence"
published_at: "2026-07-27T10:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66dfc6e87a0_rahul-gandhi-fir-delhi-police-protest-pm-residence.jpg"
keywords: ["Rahul Gandhi", "Delhi Police", "Congress Protest", "PM Residence", "CJP"]
---

# പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

> **Lead Summary:** ന്യൂഡൽഹി: **[**പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. രാഹുലിനെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

ന്യൂഡൽഹി: **[**പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. രാഹുലിനെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് കാൽനടയായാണ് രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശന കവാടത്തിലെത്തി പ്രതിഷേധിച്ചത്. ഒരുമണിക്കൂറിനകം പ്രതിഷേധിച്ച ചില നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതീവ സുരക്ഷാ മേഖലയിൽ പ്രതിഷേധം ശക്തമായതോടെ റോഡുകൾ അടച്ച പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ രംഗത്തിറക്കി രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ അവിടെനിന്ന് പിടിച്ചുനീക്കുകയായിരുന്നു.

അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തിലും പൊലീസ് നിയമനടപടിക്കൊരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി അധിക്ഷേപ വീഡിയോകൾ പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും വിവരങ്ങൾ തേടി പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374820/rahul-gandhi-fir-delhi-police-protest-pm-residence)