---
title: "ഓട്ടം തുടങ്ങിയല്ലോ! കേരളത്തിൽ സ്വർണവിലയിൽ വലിയ വർധന; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ "
english_title: "Kerala Gold Price Today July 27 22 Carat Gold Rate Per Gram And Per Pavn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374817/kerala-gold-price-today-july-27-2026"
published_at: "2026-07-27T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66de49d3d08_kerala-gold-price-today-july-27-2026.jpg"
keywords: ["Kerala Gold Price", "Gold Rate Trivandrum", "22 Carat Gold", "Silver Price"]
---

# ഓട്ടം തുടങ്ങിയല്ലോ! കേരളത്തിൽ സ്വർണവിലയിൽ വലിയ വർധന; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ 

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന വിപണിയാണ് ഇന്ന് പുതിയ ഉയരത്തിലേക്ക് എത്തിയത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലും, പവന് 680 രൂപ കൂടി 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന വിപണിയാണ് ഇന്ന് പുതിയ ഉയരത്തിലേക്ക് എത്തിയത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലും, പവന് 680 രൂപ കൂടി 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളി വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് നിരക്ക്.

**കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (ഒരു പവന്):**

ജൂലൈ 27: 1,06,960 രൂപ

ജൂലൈ 26: 1,06,280 രൂപ

ജൂലൈ 25: 1,06,280 രൂപ

ജൂലൈ 24: 1,05,840 രൂപ

ജൂലൈ 23: 1,08,000 രൂപ

ജൂലൈ 22: 1,07,440 രൂപ

ജൂലൈ 21: 1,05,760 രൂപ

ജൂലൈ 20: 1,05,200 രൂപ

ജൂലൈ 19: 1,05,080 രൂപ

ജൂലൈ 18: 1,05,080 രൂപ

ജൂലൈ 17: 1,04,520 രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റം, അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, പലിശ നിരക്ക് എന്നിവയെല്ലാം ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. വിവാഹത്തിനും നിക്ഷേപത്തിനുമായി സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണി നിരീക്ഷിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിർദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374817/kerala-gold-price-today-july-27-2026)