---
title: "രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പുതിയ എസ്‌.ഐ.ടിയെ നയിക്കാൻ മലയാളി ; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ"
english_title: "Ayodhya Ram Temple Donation Scam Case: Supreme Court To Hear CBI Probe Plea Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374816/ayodhya-ram-temple-donation-scam-supreme-court-hearing"
published_at: "2026-07-27T09:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66dd88e6080_ayodhya-ram-temple-donation-scam-supreme-court-hearing.jpg"
keywords: ["Ayodhya", "Ram Temple", "Supreme Court", "Donation Scam", "SIT", "Uttar Pradesh"]
---

# രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പുതിയ എസ്‌.ഐ.ടിയെ നയിക്കാൻ മലയാളി ; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

> **Lead Summary:** ലഖ്‌നൗ: **[**അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ അന്വേഷണവും ഫൊറൻസിക് ഓഡിറ്റും ആവശ്യപ്പെട്ട് ആർ.ജെ.ഡി എം.പി സുധാകർ സിങ് അടക്കമുള്ളവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

## Article Content

ലഖ്‌നൗ: **[**അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ അന്വേഷണവും ഫൊറൻസിക് ഓഡിറ്റും ആവശ്യപ്പെട്ട് ആർ.ജെ.ഡി എം.പി സുധാകർ സിങ് അടക്കമുള്ളവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കേസിൽ സുപ്രീം കോടതി നിർദേശപ്രകാരം പുനസംഘടിപ്പിച്ച പുതിയ എസ്‌.ഐ.ടിയുടെ (SIT) വിശദാംശങ്ങളും അന്വേഷണ പുരോഗതിയും ഉത്തർപ്രദേശ് സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

തിരുവനന്തപുരം സ്വദേശിയായ ഐ.ജി എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡി.ഐ.ജി സോമൻ വർമ, എസ്.പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

പണം എണ്ണുന്നതിനിടയിൽ തട്ടിപ്പ് നടത്തിയ എട്ടുപേരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്‌.ഐ.ടി കോടതിയെ അറിയിക്കും. പ്രതികളുടെ സാമ്പത്തിക-ഭൂമി ഇടപാടുകളുടെ വിവരങ്ങളും കൈമാറും. നേരത്തെ നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും സംഭാവന രജിസ്റ്ററുകളും പരിശോധിച്ച പഴയ സംഘം, ക്രമക്കേട് നടന്നതായി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളും സാമ്പത്തിക രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374816/ayodhya-ram-temple-donation-scam-supreme-court-hearing)