---
title: "അമ്മയുടെ വേർപാട് താങ്ങാനായില്ല; കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മകൻ പൂജിച്ച സംഭവം,മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്"
english_title: "Kollam Kulathupuzha Case: Postmortem Confirms Natural Death Of 90-Year-Old Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374811/kollam-kulathupuzha-mother-death-postmortem-report"
published_at: "2026-07-27T09:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66d9ae1f2a9_kollam-kulathupuzha-mother-death-postmortem-report.jpg"
keywords: ["Kollam News", "Kulathupuzha", "Kerala Crime", "Postmortem Report"]
---

# അമ്മയുടെ വേർപാട് താങ്ങാനായില്ല; കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മകൻ പൂജിച്ച സംഭവം,മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

> **Lead Summary:** കൊല്ലം: **[** കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ അമ്മയുടെ മൃതശരീരം മകൻ മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും ഇത് സ്വാഭാവിക മരണമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

## Article Content

കൊല്ലം: **[** കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ അമ്മയുടെ മൃതശരീരം മകൻ മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും ഇത് സ്വാഭാവിക മരണമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ (90) ആണ് മരിച്ചത്. മകൻ കൃഷ്ണസ്വാമി അമ്മയുടെ മരണം ഉൾക്കൊള്ളാനാകാതെയാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജകൾ നടത്തിയതെന്ന് പൊലീസ് പറയുന്നു.

കൃഷ്ണസ്വാമിക്ക് ചെറിയ മാനസിക വെല്ലുവിളികളുണ്ടെന്നും ഇതാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.അമ്മ മരിച്ചതിന് ശേഷം കൃഷ്ണസ്വാമി വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.

മകളും പേരക്കുട്ടിയും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും നാട്ടുകാരും ചേർന്ന് വീട്ടിലെത്തി പരിശോധന നടത്തി.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നതായി പൊലീസ് ആദ്യം പറഞ്ഞിരുന്നു.പോസ്റ്റ്മോർട്ടത്തിൽ മരണകാരണം സ്വാഭാവികമാണെന്ന് കണ്ടെത്തിട്ടുണ്ട്. നിലവിൽ കൃഷ്ണസ്വാമി പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374811/kollam-kulathupuzha-mother-death-postmortem-report)