---
title: "നാടിനെ നടുക്കി ക്രൂരകൊലപാതകം; വിശാഖിന് കൈയ്ക്കും കാലിനും വയറിനും വെട്ടേറ്റു, കൊലയ്ക്ക് പിന്നിൽ അതിര്‍ത്തി തര്‍ക്കം? പ്രതികള്‍ പിടിയില്‍"
english_title: "Thiruvananthapuram Vanchiyoor Murder 4 Arrested Old Enmity Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374780/thiruvananthapuram-vanchiyoor-murder-4-arrested-police"
published_at: "2026-07-26T22:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a663a5acff54_thiruvananthapuram-vanchiyoor-murder-4-arrested-police.jpg"
keywords: ["Thiruvananthapuram", "Vanchiyoor Murder", "Arrest", "Palakkulangara"]
---

# നാടിനെ നടുക്കി ക്രൂരകൊലപാതകം; വിശാഖിന് കൈയ്ക്കും കാലിനും വയറിനും വെട്ടേറ്റു, കൊലയ്ക്ക് പിന്നിൽ അതിര്‍ത്തി തര്‍ക്കം? പ്രതികള്‍ പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം: [ **വഞ്ചിയൂർ പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ നടന്ന യുവാവിന്റെ കൊലപാതകക്കേസിലെ നാല് പ്രതികളെയും മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പുലയനാർകോട്ടയ്ക്ക് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്.

## Article Content

**തിരുവനന്തപുരം: [ **വഞ്ചിയൂർ പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ നടന്ന യുവാവിന്റെ കൊലപാതകക്കേസിലെ നാല് പ്രതികളെയും മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പുലയനാർകോട്ടയ്ക്ക് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്.

അയൽവാസിയും മുൻ ശത്രുതയുള്ളവനുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി.ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വഞ്ചിയൂർ പാസ്പോർട്ട് ഓഫിസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്റെ വീടിനു മുന്നിലെ റോഡിലായിരുന്നു സംഭവം. കാറിലെത്തിയ പ്രദീപിനും ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും കൈയിൽ ആയുധങ്ങളുണ്ടായിരുന്നു.

കൈയ്ക്കും കാലിനും വയറിനും പലതവണ വെട്ടേറ്റ് റോഡിൽ വീണ വിശാഖിനെ പൊലീസും ആംബുലൻസും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൃത്യത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനം പുലയനാർകോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെയും പിടികൂടിയത്.

അതിർത്തിത്തർക്കവും പഴയ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഡിസംബറിൽ പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായിരുന്നു വിശാഖ്. ആ കേസിൽ റിമാൻഡിൽ കഴിഞ്ഞ് അടുത്തിടെയാണ് വിശാഖ് പുറത്തിറങ്ങിയത്.

ഈ പകയാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.പ്രദീപിനെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന് പിന്നിലെ കൂടുതൽ കാരണങ്ങൾ വ്യക്തമാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374780/thiruvananthapuram-vanchiyoor-murder-4-arrested-police)