---
title: "കുറ്റിപ്പുറത്തെ സ്വകര്യബസ് അപകടം; ഡ്രൈവർ ഷബീറിനെതിരെ നരഹത്യ കേസ്, പരിക്കേറ്റ മൂന്നുപേരുടെ നിലഗുരുതരം"
english_title: "Kuttippuram Bus Accident Driver Shabir Booked Culpable Homicide Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374773/kuttippuram-bus-accident-driver-shabir-case-culpable-homicide"
published_at: "2026-07-26T21:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a663170dcd0a_kuttippuram-bus-accident-driver-shabir-case-culpable-homicide.jpg"
keywords: ["Kuttippuram Bus Accident", "Kuttippuram Accident", "Driver Shabir", "Culpable homicide case"]
---

# കുറ്റിപ്പുറത്തെ സ്വകര്യബസ് അപകടം; ഡ്രൈവർ ഷബീറിനെതിരെ നരഹത്യ കേസ്, പരിക്കേറ്റ മൂന്നുപേരുടെ നിലഗുരുതരം

> **Lead Summary:** മലപ്പുറം: കുറ്റിപ്പുറം ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നുമാണ് പരാതിയിൽ പറയുന്നത്. അതേസമയം, അപകടസമയത്ത് മറ്റൊരു വാഹനം ഇടിച്ചതായോ മുന്നിൽ തടസ്സമുണ്ടായതായോ ഇതുവരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. റോഡിന്റെ അശാസ്ത്രീയതയും ബസിന്റെ വേഗവും ഉൾപ്പെടെ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടരുകയാണ്.

ബസ് രണ്ടായി പിളരുകയായിരുന്നു, ബസ് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു . എതോ വണ്ടിയെ ഓവർടേക്ക് ചെയ്ത ഡിവൈഡറിലിടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ബസിൻ്റെ ടയർ ഊരിത്തെറിച്ചു. ഒരു ഡിവൈഡറിലിടിച്ച് കാരണം ബസ് മറിഞ്ഞ് വലതുവശത്തെ ഡിവൈഡറിന് മുകളിൽ വീണു. കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞ് വീണത്.

ബസ് വേഗത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. യാത്രക്കാരെല്ലാം സീറ്റിൽ ഇരിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്കൊഴുകാൻ തുടങ്ങി. ടയറിനെന്തെങ്കിലും പറ്റി നിയന്ത്രണം പോയതാണോ അമിത വേഗമാണോ അപകടത്തിൻ്റെ കാരണങ്ങൾ എന്തെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധിക്കുകയാണ്.

തലകീഴായി മറിഞ്ഞ ബസിൽ നിന്ന് യാത്രക്കാരെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്. പെരുവയൽ സ്വദേശി വിഷ്ണുവാണ് മരിച്ചത് മൂന്ന് പേരുടെ നിലഗുരുതരമാണ്.അപകടമേഖലയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374773/kuttippuram-bus-accident-driver-shabir-case-culpable-homicide)