---
title: "‘ഫ്രണ്ട്‌സ്, പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി"
english_title: "PM Modi Announces Nandan Nilekani Led Task Force For Exam Reforms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374772/pm-modi-nandan-nilekani-task-force-exam-reforms"
published_at: "2026-07-26T21:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a662e1decf61_pm-modi-nandan-nilekani-task-force-exam-reforms.jpg"
keywords: ["Narendra Modi", "Nandan Nilekani", "Exam Reforms", "Student Protest", "Education Policy", "NEET Protest"]
---

# ‘ഫ്രണ്ട്‌സ്, പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

> **Lead Summary:** ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്. വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

## Article Content

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്. വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

> രാജ്യത്തെ വിദ്യാർഥികളെ "സുഹൃത്തുക്കളേ" എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. പരീക്ഷാ ക്രമക്കേടുകൾ പൂർണമായി ഇല്ലാതാക്കാനും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുമുള്ള കേന്ദ്രത്തിന്റെ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.

നമ്മുടെ രാജ്യത്തെ പരീക്ഷാ നടത്തിപ്പിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രമുഖ സാങ്കേതിക വിദഗ്ധനും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഹൈ പവർ ടാസ്ക് ഫോഴ്സിന് രൂപം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പരീക്ഷാ പരിഷ്കരണമായിരിക്കും ഈ ടാസ്ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യം. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂല മാറ്റങ്ങൾ നിർദേശിക്കുക എന്നതാണ് ടാസ്ക് ഫോഴ്സിന്റെ ചുമതല. സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ പരീക്ഷാ സംവിധാനം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ നീക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു.

[A post shared by Narendra Modi (@narendramodi)](https://www.instagram.com/reel/DbQfIx5zIun/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374772/pm-modi-nandan-nilekani-task-force-exam-reforms)