---
title: "രണ്ടാം വിവാഹവും സ്വത്തുതർക്കവും; പകമൂത്ത് മക്കൾ! അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ"
english_title: "Thiruvananthapuram Sons Arrested For Attacking Father Property Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374767/thiruvananthapuram-sons-arrested-attack-father-naruvamoodu"
published_at: "2026-07-26T20:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a661e016dffc_thiruvananthapuram-sons-arrested-attack-father-naruvamoodu.jpg"
keywords: ["Thiruvananthapuram", "Naruvamoodu", "Father Attack", "Property Dispute", "Arrest"]
---

# രണ്ടാം വിവാഹവും സ്വത്തുതർക്കവും; പകമൂത്ത് മക്കൾ! അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് മക്കൾ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ , ഹരികൃഷ്ണൻ എന്നിവരെയാണ് നരുവാമൂട് പൊലീസ് പിടികൂടിയത്.

## Article Content

തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് മക്കൾ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ , ഹരികൃഷ്ണൻ എന്നിവരെയാണ് നരുവാമൂട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 26ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളംകെട്ടുവിള ഭാഗത്ത് സ്ക്രാപ്പ് ഷോപ്പ് നടത്തിവന്നിരുന്ന മുരുകൻ (55) ആണ് ആക്രമണത്തിന് ഇരയായത്. സാമ്പത്തിക തർക്കങ്ങളെ തുടർന്ന് മൂന്ന് മക്കളും ഭാര്യയും ചേർന്ന് കടയിലെത്തി മുരുകനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അക്രമത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. മുരുകൻ രണ്ടാം വിവാഹം കഴിച്ചതിലുള്ള വിരോധവും കുടുംബത്തിനകത്തെ സ്വത്ത് തർക്കവുമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അക്രമത്തിന് പ്രേരണ നൽകിയതിൽ ഭാര്യ സെൽവിക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിക്കേറ്റ മുരുകൻ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374767/thiruvananthapuram-sons-arrested-attack-father-naruvamoodu)