---
title: "'ന്‍റെ ഐ ഫോൺ താടാ...'; ഐഫോണിന്റെ പേരിൽ നടുറോട്ടിൽ സംഘർഷം, ഭർത്താവിന്റെ ഷർട്ട് കീറി ഭാര്യ "
english_title: "Meerut Couple Fight Over iPhone Video Viral Shirt Torn Road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374760/meerut-couple-fight-iphone-video-viral"
published_at: "2026-07-26T19:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a660eb1391e6_meerut-couple-fight-iphone-video-viral.jpg"
keywords: ["Meerut", "Uttar Pradesh", "Couple Fight", "iPhone", "Viral Video"]
---

# 'ന്‍റെ ഐ ഫോൺ താടാ...'; ഐഫോണിന്റെ പേരിൽ നടുറോട്ടിൽ സംഘർഷം, ഭർത്താവിന്റെ ഷർട്ട് കീറി ഭാര്യ 

> **Lead Summary:** **മീററ്റ്: **വിവാഹ സമ്മാനമായി നൽകിയ ഐഫോൺ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും ഭർത്താവും തമ്മിൽ നടുറോഡിൽ സംഘർഷം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. മീററ്റ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപമാണ് സംഭവം.

## Article Content

**മീററ്റ്: **വിവാഹ സമ്മാനമായി നൽകിയ ഐഫോൺ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും ഭർത്താവും തമ്മിൽ നടുറോഡിൽ സംഘർഷം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. മീററ്റ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപമാണ് സംഭവം.

ജിം ട്രെയിനറായ ഭർത്താവ് സഞ്ജിത് ഭാരതിയോട് ഭാര്യ സോനം ഐഫോൺ തിരികെ ആവശ്യപ്പെടുകയായിരുന്നു. സഞ്ജിത് ഫോൺ നൽകാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.ക്ഷുഭിതയായ സോനം സഞ്ജിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചു. തുടർന്ന് ഷർട്ട് കീറുകയും ചെയ്തു.

ഇതോടെ അർധനഗ്നനായി സഞ്ജിത് തിരക്കേറിയ റോഡിലൂടെ നടന്നു പോകുന്നതും വീഡിയോയിൽ കാണാം. സംഘർഷം നടക്കുമ്പോഴും സോനം ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.സംഭവം കണ്ട് വഴിയാത്രക്കാർ തടിച്ചുകൂടിയതോടെ പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസം ഉണ്ടായി.

പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും പിരിച്ചുവിടുകയായിരുന്നു.ഇരുവരും നിലവിൽ അകന്നാണ് കഴിയുന്നത്. സഞ്ജിത് ഭാര്യക്ക് ജീവനാംശം നൽകുന്നുണ്ട്. ഇതുസംബന്ധിച്ച കേസ് കോടതിയിൽ തുടരുകയാണ്. നേരത്തെയും ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി.

വിവാഹസമ്മാനമായി നൽകിയ ഫോൺ തിരികെ ആവശ്യപ്പെട്ടതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374760/meerut-couple-fight-iphone-video-viral)