---
title: "സിപ്പ്-അപ്പ് കടിച്ച് സ്കൂളിൽ പോയ കാലം ഓർമ്മയുണ്ടോ? ഇനി കുലുക്കി സർബത്തും ആ രുചിയിൽ ഉണ്ടാക്കാം ...."
english_title: "Nadan Kulukki Sarbath Sip-Up Recipe | Easy Summer Drink at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374748/nadan-kulukki-sarbath-sip-up-recipe-malayalam"
published_at: "2026-07-26T16:42:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65ec0260530_nadan-kulukki-sarbath-sip-up-recipe-malayalam.jpg"
keywords: ["Sip Up Recipe", "Kulukki Sarbath", "Nannari Drink", "Homemade Beverage"]
---

# സിപ്പ്-അപ്പ് കടിച്ച് സ്കൂളിൽ പോയ കാലം ഓർമ്മയുണ്ടോ? ഇനി കുലുക്കി സർബത്തും ആ രുചിയിൽ ഉണ്ടാക്കാം ....

> **Lead Summary:** നാടൻ കുലുക്കി സർബത്തിന്റെ അതേ പുളിയും മധുരവും എരിവും കലർന്ന ഒരു വെറൈറ്റി സിപ്പ്-അപ്പ് തയാറാക്കിയാലോ? കടകളിൽ മാത്രം കണ്ടുവരുന്ന ഈ വെറൈറ്റി ഫ്ലേവർ വളരെ എളുപ്പത്തിൽ വീടുകളിൽ തയാറാക്കുന്ന വിധം ഇതാ! 

## Article Content

നാടൻ കുലുക്കി സർബത്തിന്റെ അതേ പുളിയും മധുരവും എരിവും കലർന്ന ഒരു വെറൈറ്റി സിപ്പ്-അപ്പ് തയാറാക്കിയാലോ? കടകളിൽ മാത്രം കണ്ടുവരുന്ന ഈ വെറൈറ്റി ഫ്ലേവർ വളരെ എളുപ്പത്തിൽ വീടുകളിൽ തയാറാക്കുന്ന വിധം ഇതാ! 

**ആവശ്യമായ സാധനങ്ങൾ:**

വെള്ളം - 2 കപ്പ്

ചെറുനാരങ്ങാനീര് - 2 എണ്ണം

പച്ചമുളക് - 1 (നടുവേ കീറിയത്)

ഇഞ്ചി - ചെറിയ ഒരു കഷണം (ചതച്ചത്)

നന്നാറി സർബത്ത് സിറപ്പ് / പഞ്ചസാര - ആവശ്യത്തിന്

സബ്‌ജ സീഡ്‌സ് / കസകസ് - 1 ടീസ്പൂൺ (കുതിർത്തത്)

ഉണ്ടാക്കുന്ന വിധം:

വെള്ളത്തിൽ ചെറുനാരങ്ങാനീര്, നന്നാറി സർബത്ത് (അല്ലെങ്കിൽ പഞ്ചസാര), കുതിർത്ത കസകസ് എന്നിവ ചേർക്കുക.

പച്ചമുളകും ഇഞ്ചിയും ഇതിലേക്ക് ഇട്ട് നന്നായി കുലുക്കി / ഇളക്കി മിക്സ് ചെയ്യുക (എരിവ് അധികമാകാതിരിക്കാൻ 5 മിനിറ്റിനു ശേഷം പച്ചമുളക് പുറത്തെടുക്കാം).

ഈ സർബത്ത് സിപ്പ്-അപ്പ് കവറുകളിലാക്കി ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374748/nadan-kulukki-sarbath-sip-up-recipe-malayalam)