---
title: "ഒപ്പമൊന്നിച്ച് ജീവിക്കാൻ സമ്മതിച്ചില്ല; പ്രണയബന്ധം തകർന്ന നിരാശയിൽ യുവാവും യുവതിയും ജീവനൊടുക്കി"
english_title: "Lucknow: Young Couple Found Dead In Rental House, Suicide Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374747/lucknow-couple-suicide-rental-house-family-opposed-marriage-"
published_at: "2026-07-26T16:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65eaa97cb8e_lucknow-couple-suicide-rental-house-family-opposed-marriage.jpg"
keywords: ["Suicide", "Couple Death", "Uttar Pradesh", "Family Dispute", "PGI Police"]
---

# ഒപ്പമൊന്നിച്ച് ജീവിക്കാൻ സമ്മതിച്ചില്ല; പ്രണയബന്ധം തകർന്ന നിരാശയിൽ യുവാവും യുവതിയും ജീവനൊടുക്കി

> **Lead Summary:** **ലക്നൗ : **ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ വാടക വീട്ടിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പിജിഐ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തെലിബാഗിലെ ന്യൂ ബൽദേവ് വിഹാർ നഗറിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

**ലക്നൗ : **ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ വാടക വീട്ടിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പിജിഐ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തെലിബാഗിലെ ന്യൂ ബൽദേവ് വിഹാർ നഗറിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഷാജഹാൻപൂർ ജില്ല സ്വദേശിയായ അനികേത് എന്ന റാണു കുമാർ(21), നോയിഡയിലെ ഖോഡ കോളനിയിൽ താമസിക്കുന്ന അഞ്ജലി(18) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണെന്നും പ്രണയത്തിലായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ബന്ധുക്കളായതിനാൽ കുടുംബങ്ങൾ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു.

ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു മുറിയിൽ തുണികൊണ്ടുള്ള കുരുക്കുപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റിപ്പോർട്ട് ലഭിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. *ഇത്തരം സാഹചര്യങ്ങളിൽ വിഷമമുള്ളവർക്ക് Tele-MANAS 14416 എന്ന നമ്പറിൽ സഹായം തേടാം.
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374747/lucknow-couple-suicide-rental-house-family-opposed-marriage-)