---
title: "രാഷ്ട്രീയം പൂർണമായും അഴിമതിമയമായി മാറി; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ"
english_title: "Karnataka Ex-CM Siddaramaiah Announces Retirement From Electoral Politics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374745/karnataka-siddaramaiah-retirement-electoral-politics-corruption"
published_at: "2026-07-26T16:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65e7bdefe8d_karnataka-siddaramaiah-retirement-electoral-politics-corruption.jpg"
keywords: ["Siddaramaiah", "Karnataka Politics", "Retirement", "Congress", "Indian Politics"]
---

# രാഷ്ട്രീയം പൂർണമായും അഴിമതിമയമായി മാറി; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

> **Lead Summary:** **ബെംഗളൂരു: **തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഷ്ട്രീയം പൂർണമായും അഴിമതിമയമായി മാറിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

## Article Content

**ബെംഗളൂരു: **തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഷ്ട്രീയം പൂർണമായും അഴിമതിമയമായി മാറിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

'മുമ്പ് മത്സരിച്ചപ്പോൾ ജനങ്ങൾ പണം നൽകിയാണ് ഞങ്ങളെ വിജയിപ്പിച്ചത്. എന്നാൽ ഇന്ന് സ്ഥിതി മാറി. പണം നൽകിയാൽ മാത്രം വോട്ട് ലഭിക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയം തരംതാണു. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ല'' എന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. 79 വയസാണ് തനിക്കിപ്പോൾ.

ഈ സർക്കാരിന്റെ കാലാവധി തീരുമ്പോൾ 81-82 വയസാകും. പഴയതുപോലെ ആവേശത്തോടെ പ്രവർത്തിക്കാനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 2028-ഓടെ രാഷ്ട്രീയ ജീവിതത്തിന് 50 വർഷം തികയുകയാണ്. 1978-ൽ താലൂക്ക് ബോർഡ് അംഗമായാണ് തുടക്കം. വിജയങ്ങളും പരാജയങ്ങളും കണ്ട ജീവിതത്തിൽ മനഃസാക്ഷിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചിട്ടില്ല എന്ന സംതൃപ്തിയുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.

അഞ്ചു പതിറ്റാണ്ടായി ജനങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി അറിയിച്ച അദ്ദേഹം, ശേഷിക്കുന്ന കാലം ജനസേവനത്തിനായി സമർപ്പിക്കുമെന്നും ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374745/karnataka-siddaramaiah-retirement-electoral-politics-corruption)