---
title: "കൊളംബിയയെ ഞെട്ടിച്ച് ക്രൂരത...! എട്ടുമാസം ഗർഭിണിയെ കുത്തിക്കൊന്ന് ഗർഭപാത്രം കീറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി"
english_title: "Colombia: 8-Month Pregnant Woman Murdered, Unborn Baby Kidnapped In Cali"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374744/colombia-pregnant-woman-murdered-unborn-baby-kidnapped-cali"
published_at: "2026-07-26T16:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65e4802061f_colombia-pregnant-woman-murdered-unborn-baby-kidnapped-cali.jpg"
keywords: ["Colombia", "Pregnant Woman Murder", "Crime News", "Maria Camila Potes", "International News"]
---

# കൊളംബിയയെ ഞെട്ടിച്ച് ക്രൂരത...! എട്ടുമാസം ഗർഭിണിയെ കുത്തിക്കൊന്ന് ഗർഭപാത്രം കീറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

> **Lead Summary:** **ബൊഗോട്ട : **മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന അതിക്രൂരമായ കൊലപാതകമാണ് കൊളംബിയയെ ഞെട്ടിച്ചിരിക്കുന്നത്. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി യെയാണ് കൊലപ്പെടുത്തിയത്.

## Article Content

**ബൊഗോട്ട : **മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന അതിക്രൂരമായ കൊലപാതകമാണ് കൊളംബിയയെ ഞെട്ടിച്ചിരിക്കുന്നത്. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി യെയാണ് കൊലപ്പെടുത്തിയത്.

വീട്ടിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ, നിരവധി പുതപ്പുകൾ കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പലതവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു. ഏറ്റവും ഞെട്ടിക്കുന്നത് കൊലയാളികൾ ഗർഭപാത്രം മുറിച്ച് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി എന്നതാണ്. കുഞ്ഞിനായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 16ന് തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ പോൾവൊറീനസ് മേഖലയിൽ ഇരുചക്രവാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന നിലയിലാണ് മരിയയെ അവസാനമായി കണ്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നാലിലേറെ പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് കാലി മെട്രോപൊളിറ്റൻ പൊലീസ് സംശയിക്കുന്നു. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 62,000 യുഎസ് ഡോളർ - ഏകദേശം 89 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഈ ക്രൂരതയിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. കുറ്റവാളികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374744/colombia-pregnant-woman-murdered-unborn-baby-kidnapped-cali)