---
title: "ഉറങ്ങുമ്പോൾ ഫോൺ തലയിണയ്ക്കടിയിൽ വെക്കാറുണ്ടോ? രാത്രിയിൽ സംഭവിക്കുന്നത് ഇതാണ്"
english_title: "5 Places You Should Never Keep Your Smartphone | Health and Safety Risks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374741/smartphone-places-to-avoid-health-risks-malayalam"
published_at: "2026-07-26T16:03:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65e3203265a_smartphone-places-to-avoid-health-risks-malayalam.jpg"
keywords: ["Smartphone Safety", "Mobile Radiation", "Health Tips", "Phone Storage", "Kerala News"]
---

# ഉറങ്ങുമ്പോൾ ഫോൺ തലയിണയ്ക്കടിയിൽ വെക്കാറുണ്ടോ? രാത്രിയിൽ സംഭവിക്കുന്നത് ഇതാണ്

> **Lead Summary:** **[** സ്മാർട്ട്‌ഫോൺ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെങ്കിലും, അത് സൂക്ഷിക്കുന്നതിലെ ചില തെറ്റായ ശീലങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ഫോൺ കേടാകുന്നതിനും കാരണമാകും. ഒരുകാരണവശാലും ഫോൺ വെക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങൾ ഇതാ:

## Article Content

**[** സ്മാർട്ട്‌ഫോൺ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെങ്കിലും, അത് സൂക്ഷിക്കുന്നതിലെ ചില തെറ്റായ ശീലങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ഫോൺ കേടാകുന്നതിനും കാരണമാകും. ഒരുകാരണവശാലും ഫോൺ വെക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങൾ ഇതാ:

**തലയിണയ്ക്കടിയിൽ: **രാത്രി ഫോൺ തലയിണയ്ക്കടിയിൽ വെച്ച് ഉറങ്ങുന്നത് തീപിടിത്തത്തിന് വരെ കാരണമാകാം. കൂടാതെ, സ്ക്രീനിൽ നിന്നുള്ള വെളിച്ചം 'മെലാട്ടോണിൻ' ഹോർമോണിന്റെ ഉൽപാദനത്തെ ബാധിച്ച് ഉറക്കമില്ലായ്മയുണ്ടാക്കും.

**പാന്റ്സിന്റെ പോക്കറ്റിൽ:** ഫോൺ പോക്കറ്റിൽ വെക്കുമ്പോൾ ഉണ്ടാകുന്ന റേഡിയേഷൻ ശരീരത്തിന് ദോഷകരമാണ്. പ്രത്യേകിച്ച് പുരുഷന്മാരിൽ ഇത് പ്രത്യുൽപാദനശേഷിയെയും ബീജത്തിന്റെ ഗുണനിലവാരത്തെയും ബാധിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. പിന്നിലെ പോക്കറ്റിൽ വെച്ചാൽ ഫോൺ പൊട്ടാനും സാധ്യതയേറെയാണ്.

**ശരീരത്തിന് മുകളിൽ: **ഉറങ്ങുമ്പോഴോ അല്ലാതെയോ ഫോൺ ദേഹത്ത് വെക്കുന്നത് അതിൽ നിന്നുള്ള റേഡിയേഷൻ കാരണം ചർമ്മത്തിനും ആരോഗ്യത്തിനും ദോഷം ചെയ്യും.

**കാറിലെ ഗ്ലോവ് ബോക്സ്:** കടുത്ത ചൂടുള്ള സമയങ്ങളിൽ കാറിനുള്ളിലെ ഗ്ലോവ് ബോക്സിലോ ഡാഷ്‌ബോർഡിലോ ഫോൺ വെച്ചാൽ അമിത ചൂടുകാരണം ബാറ്ററി തകരാറിലാകാനും ഡാറ്റ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

**ബാത്റൂം: **ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്നത് ബാക്ടീരിയകളും വൈറസുകളും ഫോണിൽ പറ്റിപ്പിടിക്കാൻ ഇടയാക്കും. ഇത് പിന്നീട് ചർമ്മരോഗങ്ങൾക്കും അണുബാധകൾക്കും കാരണമാകും.

**പകരം എന്ത് ചെയ്യാം? **

ഉറങ്ങുമ്പോൾ ഫോൺ മേശപ്പുറത്ത്, തലയിൽ നിന്ന് 1 മീറ്റർ അകലെ വെക്കുകപോക്കറ്റിന് പകരം ബാഗിൽ വെക്കുക കാറിൽ വെക്കുകയാണെങ്കിൽ തണുത്ത സ്ഥലത്ത് വെക്കുകബാത്റൂമിൽ ഫോൺ കൊണ്ടുപോകാതിരിക്കുക, കൊണ്ടുപോയാൽ ദിവസവും ആൽക്കഹോൾ വൈപ്പ് കൊണ്ട് തുടയ്ക്കുക

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374741/smartphone-places-to-avoid-health-risks-malayalam)