---
title: "കല്യാണവീടുകളിലെ അതേ രുചിക്കൂട്ട്! കൈമ അരിയുടെ മണത്തിൽ മനംമയക്കുന്ന 'തലശ്ശേരി ബിരിയാണി' ഇനി വീട്ടിൽ റെഡി"
english_title: "Thalassery Chicken Biryani Recipe: Why Kaima Rice And Bista Makes It Special"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374740/thalassery-chicken-biryani-kaima-rice-bista-recipe"
published_at: "2026-07-26T16:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65e24853bbc_thalassery-chicken-biryani-kaima-rice-bista-recipe.jpg"
keywords: ["Thalassery Biryani", "Kaima Rice", "Chicken Biryani Recipe", "Kerala Food", "Malabar Cuisine"]
---

# കല്യാണവീടുകളിലെ അതേ രുചിക്കൂട്ട്! കൈമ അരിയുടെ മണത്തിൽ മനംമയക്കുന്ന 'തലശ്ശേരി ബിരിയാണി' ഇനി വീട്ടിൽ റെഡി

> **Lead Summary:** ** ** തലശ്ശേരി ചിക്കൻ ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. സാധാരണ ബാസ്മതി അരിക്ക് പകരം സുഗന്ധമുള്ള കൈമ അരിയും, ചുവന്ന മുളകുപൊടിക്ക് പകരം പച്ചമുളകും ഉപയോഗിക്കുന്നതാണ് ഈ ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകത. നെയ്യിൽ വറുത്ത സവാളയും (ബിസ്ത) സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടും ചേർന്ന് ഇതിന് സമാനതകളില്ലാത്ത ഒരു രുചിയാണ് നൽകുന്നത്.

## Article Content

** ** തലശ്ശേരി ചിക്കൻ ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. സാധാരണ ബാസ്മതി അരിക്ക് പകരം സുഗന്ധമുള്ള കൈമ അരിയും, ചുവന്ന മുളകുപൊടിക്ക് പകരം പച്ചമുളകും ഉപയോഗിക്കുന്നതാണ് ഈ ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകത. നെയ്യിൽ വറുത്ത സവാളയും (ബിസ്ത) സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടും ചേർന്ന് ഇതിന് സമാനതകളില്ലാത്ത ഒരു രുചിയാണ് നൽകുന്നത്.

ആവശ്യമായ സാധനങ്ങൾ

1. ചിക്കൻ മസാലയ്ക്ക്

ചിക്കൻ

സവാള

തക്കാളി

ഇഞ്ചി, വെളുത്തുള്ളി

പച്ചമുളക്

തൈര്

പുതിനയിലയും മല്ലിയിലയും

മഞ്ഞൾപ്പൊടി:

നെയ്യ് / വെളിച്ചെണ്ണ

നാരങ്ങ നീര്

2. തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാലയ്ക്ക് (വറുത്തു പൊടിക്കാൻ)

ഏലക്കായ

കറുവാപ്പട്ട

ഗ്രാമ്പൂ 

പെരുംജീരകം

ജീരകം

ജാതിപത്രി / ജാതിക്ക

3. അരി തയ്യാറാക്കാൻ

കൈമ / ജീരകശാല അരി

വെള്ളം: 1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം കണക്കാക്കി എടുക്കുക (ഏകദേശം 5-6 കപ്പ്)

നെയ്യ്

മുഴുവൻ സുഗന്ധവ്യഞ്ജനങ്ങൾ: ബേ ഇല 2 എണ്ണം, ഏലക്കായ 3, ഗ്രാമ്പൂ 3, കറുവാപ്പട്ട ചെറിയ കഷണം

ഉപ്പ്

4. ബിസ്തയ്ക്കും ദമ്മിനും

സവാള: 2 എണ്ണം (വളരെ നേർത്തതായി അരിഞ്ഞത് - ബിസ്ത ഉണ്ടാക്കാൻ)

അണ്ടിപ്പരിപ്പും കിസ്മിസും: ആവശ്യത്തിന്

റോസ് വാട്ടർ

നെയ്യ്

പാചകം ചെയ്യുന്ന വിധം

പാനിൽ എണ്ണയോ നെയ്യോ ചൂടാക്കി, നേർത്തതായി അരിഞ്ഞ സവാള ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക (ബിസ്ത). ഇത് മാറ്റി വെക്കുക. അതേ എണ്ണയിൽ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കോരി മാറ്റി വെക്കുക.

ചിക്കൻ മസാല തയ്യാറാക്കാം

ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യും എണ്ണയും ചൂടാക്കി സവാള വഴറ്റുക. സവാള മൃദുവാകുമ്പോൾ ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് ഉടഞ്ഞു വരുന്നത് വരെ വഴറ്റുക. മഞ്ഞൾപ്പൊടിയും തയ്യാറാക്കി വെച്ചിരിക്കുന്ന ബിരിയാണി മസാലപ്പൊടിയുടെ പകുതിയും ചേർക്കുക.

കഴുകി വെച്ച ചിക്കൻ, തൈര്, പുതിനയില, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. പാത്രം മൂടിവെച്ച് ഇടത്തരം തീയിൽ ചിക്കൻ വേവിക്കുക. ചിക്കൻ വെന്ത് ചാരു കുറുകി വരുമ്പോൾ നാരങ്ങാനീര് ചേർത്ത് വാങ്ങി വെക്കുക.

അരി വേവിക്കാം

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി മുഴുവൻ സുഗന്ധവ്യഞ്ജനങ്ങളും (ബേ ഇല, ഏലക്ക, ഗ്രാമ്പൂ, പട്ട) ഇടുക. വെള്ളം പൂർണ്ണമായും വാർത്തെടുത്ത കൈമ അരി ചേർത്ത് നെയ്യിൽ 2-3 മിനിറ്റ് ചെറുതായി വറുക്കുക (ഇത് അരി ഒട്ടാതിരിക്കാൻ സഹായിക്കും). അളന്നു വെച്ച തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക. പാത്രം അടച്ചുവെച്ച് ഇടത്തരം തീയിൽ വെള്ളം വറ്റുന്നതുവരെ വേവിക്കുക (അരി ഏകദേശം 90% വേവണം).

ദം ചെയ്യാം

ചിക്കൻ മസാല തയ്യാറാക്കിയ പാത്രത്തിൽ തന്നെ  താഴെ മസാല നിരത്തുക. ഇതിനുമുകളിലായി വേവിച്ചുവെച്ച അരിയുടെ മൂന്നിൽ രണ്ട് ഭാഗം ഇടുക. ബാക്കി ബിരിയാണി മസാലപ്പൊടി, വറുത്ത സവാള (ബിസ്ത), അണ്ടിപ്പരിപ്പ്, കിസ്മിസ്, പുതിന-മല്ലിയില, കുറച്ചു നെയ്യ്, റോസ് വാട്ടർ എന്നിവ മുകളിൽ വിതറുക.

ബാക്കി വരുന്ന അരി അതിന്റെ മുകളിലായി നിരത്തി, വീണ്ടും കുറച്ചു ബിസ്തയും നെയ്യും മുകളിൽ ചേർക്കുക. പാത്രത്തിന്റെ അടപ്പ് നന്നായി അടച്ച്, ആവി പുറത്തുപോകാത്ത രീതിയിൽ മാവ് കൊണ്ടോ അലുമിനിയം ഫോയിൽ കൊണ്ടോ സീൽ ചെയ്യുക.

ഒരു ദോശക്കല്ലിന് മുകളിൽ ഈ പാത്രം വെച്ച് കുറഞ്ഞ തീയിൽ 15-20 മിനിറ്റ് ദം ചെയ്തെടുക്കുക. സ്വാദൂറും തലശ്ശേരി ചിക്കൻ ബിരിയാണി തയ്യാർ. ചൂടോടെ  ഉള്ളി-തൈര് സലാഡ്, നാരങ്ങാ അച്ചാർ എന്നിവയ്ക്കൊപ്പം വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374740/thalassery-chicken-biryani-kaima-rice-bista-recipe)