---
title: "വഴിതർക്കം കൊലപാതകത്തിൽ കലാശിച്ചു; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതിക്കായി തിരച്ചിൽ"
english_title: "Youth Hacked to Death in Thiruvananthapuram Vanchiyoor Over Road Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374735/thiruvananthapuram-vanchiyoor-youth-hacked-death"
published_at: "2026-07-26T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65ded0a67fc_thiruvananthapuram-vanchiyoor-youth-hacked-death.jpg"
keywords: ["Thiruvananthapuram", "Murder", "Kerala Crime", "Road Dispute"]
---

# വഴിതർക്കം കൊലപാതകത്തിൽ കലാശിച്ചു; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതിക്കായി തിരച്ചിൽ

> **Lead Summary:** തിരുവനന്തപുരം: **[** തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൈതമുക്ക് സ്വദേശി വിശാൽ ആണ് മരിച്ചത്. വഴിതർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിലാണ് വിശാലിന് മാരകമായി വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

തിരുവനന്തപുരം: **[** തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൈതമുക്ക് സ്വദേശി വിശാൽ ആണ് മരിച്ചത്. വഴിതർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിലാണ് വിശാലിന് മാരകമായി വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവുമായി ബന്ധപ്പെട്ട് പ്രദീപ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിന് ശേഷം പ്രദീപ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയി.പ്രതിയെ പിടികൂടുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.  കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374735/thiruvananthapuram-vanchiyoor-youth-hacked-death)