---
title: "പൂട്ടിട്ട ബാഗിൽ ഒളിപ്പിച്ചത് 36 കുപ്പി പുതുച്ചേരി മദ്യം; ട്രെയിനിറങ്ങി സ്കൂട്ടറിൽ കടക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി"
english_title: "Parappanangadi Excise Raid: West Bengal Man Arrested With 36 Liquor Bottles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374734/parappanangadi-excise-raid-36-liquor-bottles-west-bengal-arrested"
published_at: "2026-07-26T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65db18b581b_parappanangadi-excise-raid-36-liquor-bottles-west-bengal-arrested.jpg"
keywords: ["Excise Raid", "Operation Thunder", "Liquor Smuggling", "Kerala Excise"]
---

# പൂട്ടിട്ട ബാഗിൽ ഒളിപ്പിച്ചത് 36 കുപ്പി പുതുച്ചേരി മദ്യം; ട്രെയിനിറങ്ങി സ്കൂട്ടറിൽ കടക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി

> **Lead Summary:** പ**രപ്പനങ്ങാടി: ** 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ . വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ ആണ് പിടിയിലായത്. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

## Article Content

പ**രപ്പനങ്ങാടി: ** 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ . വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ ആണ് പിടിയിലായത്. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

അഡീഷണൽ എക്സൈസ് കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന. ട്രെയിനിൽ നിന്ന് ഇറങ്ങിയ പ്രതി വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറിപ്പോകുന്നതിനിടയിലാണ് എക്സൈസ് സംഘം പിടികൂടിയത്.

മാഹിയിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റെയ്ഡിൽ ഇൻസ്പെക്ടർ കെ.ടി. ഷനൂജിന് പുറമേ പ്രിവന്റീവ് ഓഫീസർമാരായ പി.വി. ജയകൃഷ്ണൻ, എൻ. രഞ്ജിത്ത്സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അനൂപ് എന്നിവരും പങ്കെടുത്തു.  സംസ്ഥാനത്ത് മദ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തുന്ന 'ഓപ്പറേഷൻ തണ്ടർ' പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374734/parappanangadi-excise-raid-36-liquor-bottles-west-bengal-arrested)