---
title: "ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം;  മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകൾ വർധിപ്പിച്ച് എം വി ഡി "
english_title: "Kerala MVD Announces Special Measures to Reduce Driving Test Waiting Time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374732/kerala-mvd-driving-test-slots-special-arrangement"
published_at: "2026-07-26T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65d876b890f_kerala-mvd-driving-test-slots-special-arrangement.jpg"
keywords: ["Kerala MVD", "Driving License", "Driving Test", "Learners License", "Transport Department"]
---

# ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം;  മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകൾ വർധിപ്പിച്ച് എം വി ഡി 

> **Lead Summary:** തിരുവനന്തപുരം:(**[www.truevisionnews.com)]** ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസത്തെ തുടർന്നുള്ള പരാതികൾക്ക് പിന്നാലെ മോട്ടോർ വാഹന വകുപ്പ് താൽക്കാലിക പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.

## Article Content

തിരുവനന്തപുരം:(**[www.truevisionnews.com)]** ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസത്തെ തുടർന്നുള്ള പരാതികൾക്ക് പിന്നാലെ മോട്ടോർ വാഹന വകുപ്പ് താൽക്കാലിക പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തും. പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയർത്താനും തീരുമാനിച്ചു. ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസം നടത്തും.

ലേണേഴ്സ് ടെസ്റ്റിനായി ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനം നടപ്പാക്കുമെന്നും വകുപ്പ് അറിയിച്ചു.പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിലും, റീ-ടെസ്റ്റ് സ്ലോട്ടുകൾ എട്ടാം ദിവസത്തിനുള്ളിലും, ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിലും ലഭ്യമാക്കാനാണ് തീരുമാനം.

നിലവിലുള്ള കാത്തിരിപ്പ് കാലതാമസം കുറയ്ക്കുന്നതിനായുള്ള താൽക്കാലിക നടപടികളാണിതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ക്രമീകരണങ്ങളുടെ മേൽനോട്ടത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ടെസ്റ്റ് സ്ലോട്ടുകൾക്ക് വേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യത്തിന് പരിഹാരമാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. ഓൺലൈൻ ബുക്കിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374732/kerala-mvd-driving-test-slots-special-arrangement)