---
title: "കെ.എസ്.ഇ.ബി ഓഫീസിലെ സാമ്പത്തിക ക്രമക്കേട്: അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ"
english_title: "KSEB Officials Suspended in Pothanikad Office for Lakhs Worth Financial Irregularities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374726/kseb-pothanikad-financial-irregularity-suspension"
published_at: "2026-07-26T14:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65d5b4239c5_kseb-pothanikad-financial-irregularity-suspension.jpg"
keywords: ["KSEB", "Muvattupuzha", "Financial Irregularity", "Suspension", "Vigilance"]
---

# കെ.എസ്.ഇ.ബി ഓഫീസിലെ സാമ്പത്തിക ക്രമക്കേട്: അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

> **Lead Summary:** എറണാകുളം:**[ ** മൂവാറ്റുപുഴ പോത്താനിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ ഗണേഷ് കുമാർ പി.ജി, സബ് എൻജിനീയർ ഗിരീഷ് കെ.വി, വർക്കർ എൽദോ കെ.എം എന്നിവർക്കെതിരെയാണ് നടപടി.

## Article Content

എറണാകുളം:**[ ** മൂവാറ്റുപുഴ പോത്താനിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ ഗണേഷ് കുമാർ പി.ജി, സബ് എൻജിനീയർ ഗിരീഷ് കെ.വി, വർക്കർ എൽദോ കെ.എം എന്നിവർക്കെതിരെയാണ് നടപടി.

കെ.എസ്.ഇ.ബി ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഉപഭോക്താക്കളിൽ നിന്ന് പിരിച്ച തുക ബോർഡ് അക്കൗണ്ടിൽ അടയ്ക്കാതിരിക്കുക, കച്ചവട സ്ഥാപനങ്ങൾക്ക് അനധികൃതമായി ഗാർഹിക കണക്ഷനുകൾ നൽകുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

വർക്കറായ എൽദോ ബന്ധുക്കളുടെ പേരിൽ കരാർ ജോലികൾ എടുത്ത് ഇടനിലക്കാരനായി പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഓഫീസിൽ കൂടുതൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന സംശയത്തിൽ വിഷയം സംസ്ഥാന വിജിലൻസിന് കൈമാറാൻ ശുപാർശ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374726/kseb-pothanikad-financial-irregularity-suspension)