---
title: "കള്ളപരാതി എന്തിന് ? എട്ട് വയസുകാരനെ ഇരുപത്തിയൊന്നുകാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം; പോക്‌സോ കേസ് തള്ളി കോടതി, ഗൂഢാലോചന പുറത്ത്"
english_title: "Muvattupuzha POCSO Case Dismissed False Complaint Against 21 Year Old Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374717/muvattupuzha-pocso-case-false-complaint-dismissed"
published_at: "2026-07-26T13:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65c346b4b87_muvattupuzha-pocso-case-false-complaint-dismissed.jpg"
keywords: ["Latest News", "Fake POCSO Case", "Muvattupuzha Court", "False Complaint", "Child Abuse Case"]
---

# കള്ളപരാതി എന്തിന് ? എട്ട് വയസുകാരനെ ഇരുപത്തിയൊന്നുകാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം; പോക്‌സോ കേസ് തള്ളി കോടതി, ഗൂഢാലോചന പുറത്ത്

> **Lead Summary:** കൊച്ചി:[ എട്ട് വയസുകാരനെ 21-കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്‌സോ കോടതി കേസ് തള്ളി. പോക്‌സോ കോടതി ജഡ്ജി എ. സമീറാണ് കുട്ടമ്പുഴ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച് കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.

## Article Content

കൊച്ചി:[ എട്ട് വയസുകാരനെ 21-കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്‌സോ കോടതി കേസ് തള്ളി. പോക്‌സോ കോടതി ജഡ്ജി എ. സമീറാണ് കുട്ടമ്പുഴ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച് കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.

യുവതിയെ മുമ്പ് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ബന്ധുക്കൾ പകപോക്കാനായി നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ മുൻനിർത്തിയാണ് വ്യാജ പരാതി നൽകിയത്. 2021 ഏപ്രിൽ 15 മുതൽ മെയ് 1 വരെയുള്ള കാലയളവിൽ മകനെ യുവതി നിരന്തരം പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ഉരുളൻ തണ്ണി സ്വദേശിയായ അമ്മ 2022 സെപ്തംബർ 4ന് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ കുട്ടമ്പുഴ സിഐ എസ്. ഷൈൻ, എസ്.ഐ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് സത്യങ്ങൾ പുറത്തുവന്നത്.

കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസങ്ങളിൽ യുവതി പരാതിക്കാരിയുടെ വീട്ടിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. ആ സമയത്ത് പരാതിക്കാരി പറയുന്ന വീട്ടിൽ യുവതി താമസിച്ചിരുന്നതുമില്ല. നേരത്തെ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ മൊഴി നൽകിയതിന്റെ വിരോധമാണ് വ്യാജ പരാതിക്ക് കാരണമെന്ന് വ്യക്തമായി.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അമ്മയുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചപ്പോൾ, പരാതി നൽകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അവർ മുൻ കേസിലെ പ്രതിയുമായി നിരവധി തവണ സംസാരിച്ചതായി കണ്ടെത്തി. ഇതോടെയാണ് ഗൂഢാലോചന പൊലീസ് സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374717/muvattupuzha-pocso-case-false-complaint-dismissed)