---
title: "കാളവണ്ടി ബൈക്കിനു വഴി നൽകിയില്ല, ഹോണടിച്ചതിൽ തർക്കം; പാലക്കാട് യുവാവിനെ കൊലപ്പെടുത്തി"
english_title: "Youth Stabbed to Death in Palakkad Over Road Dispute with Bullock Cart"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374713/palakkad-youth-stabbed-death-bullock-cart-dispute"
published_at: "2026-07-26T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65bed5b8a5e_palakkad-youth-stabbed-death-bullock-cart-dispute.jpg"
keywords: ["Latest news", "Palakkad Murder", "Kerala Crime", "Road Rage", "Bullock Cart"]
---

# കാളവണ്ടി ബൈക്കിനു വഴി നൽകിയില്ല, ഹോണടിച്ചതിൽ തർക്കം; പാലക്കാട് യുവാവിനെ കൊലപ്പെടുത്തി

> **Lead Summary:** പാലക്കാട്: **[**പാലക്കാട്** **കാളവണ്ടിയുമായി പോകുമ്പോൾ ബൈക്കിന് വഴി നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം.

## Article Content

പാലക്കാട്: **[**പാലക്കാട്** **കാളവണ്ടിയുമായി പോകുമ്പോൾ ബൈക്കിന് വഴി നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം.

ഇന്നലെ രാത്രി എട്ടുമണിയോടെ കൊഴിഞ്ഞാമ്പാറയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കാളവണ്ടിയിൽ പോവുകയായിരുന്ന നെൽസൻ, ജെൻസൻ എന്നിവർക്ക് പിന്നിൽ ബൈക്കിലെത്തിയ ഷെഫീഖ് ഹോൺ അടിക്കുകയും റെയ്സ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും അപ്പോൾ തന്നെ പിരിഞ്ഞുപോയി.

എന്നാൽ പിന്നീട് രാത്രി ഭക്ഷണം കഴിക്കാൻ പോയ ഷെഫീഖിനെയും സുഹൃത്തിനെയും ആറംഗ സംഘം ബൈക്കുകളിലെത്തി കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഷെഫീഖ് മരണപ്പെട്ടു. പരുക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374713/palakkad-youth-stabbed-death-bullock-cart-dispute)