---
title: "റെഡ് സിഗ്നൽ തെറ്റിച്ചെത്തിയ കാറിടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു ;രണ്ട് പേർക്ക് പരിക്ക് "
english_title: "Indian Student Sarosh Sheth Dies in Ohio Car Accident Near OSU Campus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374712/ohio-car-accident-indian-student-sarosh-sheth-dies"
published_at: "2026-07-26T13:06:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65baa157093_ohio-car-accident-indian-student-sarosh-sheth-dies.jpg"
keywords: ["Latest news", "Indian Student", "Ohio State University", "Columbus"]
---

# റെഡ് സിഗ്നൽ തെറ്റിച്ചെത്തിയ കാറിടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു ;രണ്ട് പേർക്ക് പരിക്ക് 

> **Lead Summary:** കൊളംബസ് (ഒഹായോ): **[** അമേരിക്കയിലെ ഒഹായോയിൽ കാറിടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലാ വിദ്യാർഥിയായ സരോഷ് ഷേത്ത് ആണ് മരിച്ചത്. സർവകലാശാലാ ക്യാംപസിന് സമീപമുള്ള നോർത്ത് ഹൈ സ്ട്രീറ്റ് ജംക്ഷനിലായിരുന്നു അപകടം.

## Article Content

കൊളംബസ് (ഒഹായോ): **[** അമേരിക്കയിലെ ഒഹായോയിൽ കാറിടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലാ വിദ്യാർഥിയായ സരോഷ് ഷേത്ത് ആണ് മരിച്ചത്. സർവകലാശാലാ ക്യാംപസിന് സമീപമുള്ള നോർത്ത് ഹൈ സ്ട്രീറ്റ് ജംക്ഷനിലായിരുന്നു അപകടം.

റെഡ് സിഗ്നൽ മറികടന്നെത്തിയ കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സരോഷിനെ ഉടൻ തന്നെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരുക്കേറ്റ മറ്റ് രണ്ടുപേർ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374712/ohio-car-accident-indian-student-sarosh-sheth-dies)