---
title: "ധർമ്മേന്ദ്ര പ്രധാന്റെ പകരക്കാരൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു"
english_title: "Pralhad Joshi Takes Charge as Union Education Minister After Dharmendra Pradhan's Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374703/pralhad-joshi-new-education-minister-dharmendra-pradhan-resign"
published_at: "2026-07-26T12:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65aed6b4676_pralhad-joshi-new-education-minister-dharmendra-pradhan-resign.jpg"
keywords: ["Latest news", "Pralhad Joshi", "Dharmendra Pradhan", "Education Minister", "NEET Paper Leak", "NTA", "Central Government", "CJP"]
---

# ധർമ്മേന്ദ്ര പ്രധാന്റെ പകരക്കാരൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

> **Lead Summary:** ന്യൂഡൽഹി: **[**നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പകരം പ്രഹ്ലാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുത്തത്.

## Article Content

ന്യൂഡൽഹി: **[**നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പകരം പ്രഹ്ലാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുത്തത്.

പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും പ്രഹ്ലാദ് ജോഷി ആദ്യം കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഹ്ലാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത്.

കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രഹ്ലാദ് ജോഷി. അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുൻപ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യങ്ങൾ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

കേസുകൾ അതിവേഗ കോടതികൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.പരീക്ഷകളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുന്നതിനും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള നടപടികളാണ് പുതിയ മന്ത്രിയുടെ മുൻഗണനയെന്ന് മന്ത്രാലയ  വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374703/pralhad-joshi-new-education-minister-dharmendra-pradhan-resign)