---
title: "നാടിനെ നടുക്കി വൻ അപകടം; ഡിവൈഡറിൽ ഇടിച്ച് കാറിനു മുകളിലേക്ക് ബസ് മറിഞ്ഞു, യാത്രക്കാരെ പുറത്തെടുത്തത് പിൻഭാഗം പൊളിച്ച്, മൂന്ന് പേർക്ക് ​ഗുരുതരം  "
english_title: "Kuttippuram Bus Accident: 1 Dead, 3 Critical As Defender Bus Overturns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374702/kuttippuram-bus-accident-1-dead-defender-bus-overturns-"
published_at: "2026-07-26T12:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65abfb9775d_kuttippuram-bus-accident-1-dead-defender-bus-overturns.jpg"
keywords: ["Latest News", "Malappuram Accident", "Defender Bus", "Bus Overturn", "Road Accident"]
---

# നാടിനെ നടുക്കി വൻ അപകടം; ഡിവൈഡറിൽ ഇടിച്ച് കാറിനു മുകളിലേക്ക് ബസ് മറിഞ്ഞു, യാത്രക്കാരെ പുറത്തെടുത്തത് പിൻഭാഗം പൊളിച്ച്, മൂന്ന് പേർക്ക് ​ഗുരുതരം  

> **Lead Summary:** **മലപ്പുറം: ** കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ 10: 30 മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം. അപകടത്തിൽ ബസിൽ നിന്ന് തെറിച്ചുവീണ ഒരാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

## Article Content

**മലപ്പുറം: ** കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ 10: 30 മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം. അപകടത്തിൽ ബസിൽ നിന്ന് തെറിച്ചുവീണ ഒരാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ നടുഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചത്. എങ്കിലും, മറിഞ്ഞ ബസിനിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഇനിയും ഉറപ്പാക്കാനുണ്ട്.

സംഭവസ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് 'ഡിഫെൻഡർ' ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. 

കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. മരിച്ചയാളുടെ വിവരം പുറത്തുവന്നിട്ടില്ല. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീൽഫോർട്ട് ആശുപത്രിയിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374702/kuttippuram-bus-accident-1-dead-defender-bus-overturns-)