---
title: "കേരളാ പൊലീസുകാരെന്ന് നുണ പറഞ്ഞു, ഇരുമ്പ് ദണ്ഡുമായി നെടുമ്പാശ്ശേരി എയർപോർട്ടിൽ അഴിഞ്ഞാട്ടം; യുവാക്കൾക്കെതിരെ കേസെടുത്തു  "
english_title: "Nedumbassery Airport Drunk Youth Case: 3 Booked For Misbehaving With Airline Staff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374700/nedumbassery-airport-drunk-youth-misbehavior-case-registered-"
published_at: "2026-07-26T11:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a7fd61d5c_nedumbassery-airport-drunk-youth-misbehavior-case-registered.jpg"
keywords: ["Nedumbassery Airport", "Airport Misbehavior", "Drunk Youth", "Kerala Police", "CISF"]
---

# കേരളാ പൊലീസുകാരെന്ന് നുണ പറഞ്ഞു, ഇരുമ്പ് ദണ്ഡുമായി നെടുമ്പാശ്ശേരി എയർപോർട്ടിൽ അഴിഞ്ഞാട്ടം; യുവാക്കൾക്കെതിരെ കേസെടുത്തു  

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവാക്കൾ നടത്തിയ പരാക്രമത്തിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. ഇരുമ്പുദണ്ഡുമായി മദ്യലഹരിയിൽ എത്തിയ 3 യുവാക്കൾ വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കി.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവാക്കൾ നടത്തിയ പരാക്രമത്തിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. ഇരുമ്പുദണ്ഡുമായി മദ്യലഹരിയിൽ എത്തിയ 3 യുവാക്കൾ വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കി.

ഡൽഹിയിലെ സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് പോകുന്ന കേരളാ പൊലീസുകാരാണ് തങ്ങളെന്ന് അവകാശപ്പെട്ടായിരുന്നു ഇവരുടെ പരാക്രമം. സ്പൈസ് ജെറ്റ് ജീവനക്കാരിയോട് മോശമായി പെരുമാറിയതിനാണ് കേസ്. യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.

പ്രതികൾ പ്രബലരാണെന്ന് പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.സ്‌പൈസ് ജെറ്റ് ജീവനക്കാരികൾക്കെതിരെയും ഇവർ അസഭ്യം പറഞ്ഞു. സി.ഐ.എസ്.എഫ്. നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്ന് ഇരുമ്പ് ദണ്ഡ് പിടിച്ചെടുത്തിരുന്നു.

യുവതിയുടെ പരാതിയിൽ തുടക്കത്തിൽ കേസെടുക്കാതെ പൊലീസ് വിട്ടയച്ചു. വിമാനത്താവള അധികൃതരും നടപടി സ്വീകരിച്ചില്ല. കേസെടുക്കാതെ വിട്ടയച്ച മൂന്ന് പേരും തൊട്ടടുത്ത വിമാനത്തിൽ ഡൽഹിക്ക് കടന്നു.SPയുടെ നിർദ്ദേശം

സംഭവം മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ എസ് പി യുടെ നിർദ്ദേശപ്രകാരം നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. ജീവനക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയിലും അന്വേഷണം നടക്കുന്നുണ്ട്.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374700/nedumbassery-airport-drunk-youth-misbehavior-case-registered-)