---
title: "മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക് "
english_title: "Malappuram Kuttippuram Bus Accident: Bus Overturns, Several Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374692/malappuram-kuttippuram-bus-overturns-several-injured-new"
published_at: "2026-07-26T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a35d606c5_malappuram-kuttippuram-bus-overturns-several-injured.jpg"
keywords: ["Latest News", "Kuttippuram Accident", "Malappuram News", "Bus Overturn", "Road Accident"]
---

# മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **മലപ്പുറം: **കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് വലിയ അപകടം. ഒരു മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസിൽ നിന്നും തെറിച്ചുവീണയാളാണ് മരിച്ചത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റിപ്പുറം ഭാഗത്തെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടിയാണ് ബസ് മറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം.

## Article Content

**മലപ്പുറം: **കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് വലിയ അപകടം. ഒരു മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസിൽ നിന്നും തെറിച്ചുവീണയാളാണ് മരിച്ചത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റിപ്പുറം ഭാഗത്തെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടിയാണ് ബസ് മറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണം വിട്ട ബസ് റോഡിന്റെ നടുക്കുള്ള ഡിവൈഡറിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു. ബസിൽ യാത്രക്കാർ നിറഞ്ഞിരുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണം കൂടുതലാണ്. അപകട വിവരമറിഞ്ഞ് ഉടൻ നാട്ടുകാരും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.

തലകീഴായി മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ പരിക്ക് ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374692/malappuram-kuttippuram-bus-overturns-several-injured-new)