---
title: "വരാന്തയിൽ അതിക്രമിച്ചുകയറി കൊലവിളി, കത്തികൊണ്ടുളള വെട്ട്; കൊടുവള്ളിയിൽ പിതാവിനെയും സഹോദരനെയും ആക്രമിച്ച മരുമകൻ അറസ്റ്റിൽ"
english_title: "Kozhikode Koduvalli Attack: Son In Law Arrested For Stabbing Father In Law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374681/kozikhode-koduvalli-attack-son-in-law-arrested-knife-"
published_at: "2026-07-26T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65bdc60ac82_kozikhode-koduvalli-attack-son-in-law-arrested-knife.jpg"
keywords: ["Kozhikode News", "Family Attack", "Knife Attack", "Domestic Violence", "Kerala Crime"]
---

# വരാന്തയിൽ അതിക്രമിച്ചുകയറി കൊലവിളി, കത്തികൊണ്ടുളള വെട്ട്; കൊടുവള്ളിയിൽ പിതാവിനെയും സഹോദരനെയും ആക്രമിച്ച മരുമകൻ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട് : **ഭാര്യാവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയുടെ പിതാവിനെയും സഹോദരനെയും ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി എളേറ്റിൽ വട്ടോളിയിലെ ഭാര്യവീട് തല്ലിത്തകർക്കുകയും ചെയ്തു. കൊടുവള്ളി സ്വദേശി ദിൽകർ അലി യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട് : **ഭാര്യാവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയുടെ പിതാവിനെയും സഹോദരനെയും ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി എളേറ്റിൽ വട്ടോളിയിലെ ഭാര്യവീട് തല്ലിത്തകർക്കുകയും ചെയ്തു. കൊടുവള്ളി സ്വദേശി ദിൽകർ അലി യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 10:30യോടെ എളേറ്റിൽ ചെറ്റക്കടവിൽ പുതിയോട്ടിൽ അബ്ദുൽ മജീദിന്റെ വീട്ടിലാണ് സംഭവം. പ്രതിയായ ദിൽകർ അലി അബ്ദുൽ മജീദിന്റെ മകളുടെ ഭർത്താവാണ്. വീടിന്റെ മുൻവശത്തെ വരാന്തയിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കൊല്ലും എന്ന് പറഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി.

കയ്യിൽ കരുതിയിരുന്ന മാരകായുധമായ കത്തി ഉപയോഗിച്ച് ഭാര്യാപിതാവ് അബ്ദുൽ മജീദിന്റെ ഇടതു കൈമുട്ടിന് വെട്ടിപരുക്കേൽപ്പിച്ചു. പിതാവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഭാര്യാസഹോദരൻ മുഹമ്മദ് മൻസൂറിന്റെ നെഞ്ചത്തും ഇടുപ്പിലും പ്രതി കടിച്ച് പരിക്കേൽപ്പിച്ചു. ഇതോടൊപ്പം വീടിന്റെ ജനലിന്റെ ഗ്ലാസും പോർച്ചും അടിച്ച് തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്തു.

പ്രതിയുടെ ഭാര്യ ദിൽകറിനെതിരെ ലഹരി ഉപയോഗത്തിനും ക്വട്ടേഷൻ സംഘത്തിലെ അംഗത്വത്തിനും പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അബ്ദുൽ മജീദിന്റെയും മൻസൂറിന്റെയും പരാതിയിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിൽകർ അലിയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കുടുംബവഴക്കുകൾക്ക് പിന്നാലെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374681/kozikhode-koduvalli-attack-son-in-law-arrested-knife-)